വാഴയിലയിൽ സദ്യയുണ്ട് സിവ; ഓണം ആഘോഷിച്ച്‌ ധോണിയും കുടുംബവും- ചിത്രങ്ങള്‍ വൈറൽ

By Staff Reporter, Malabar News
onam-celebration-dhoni
Ajwa Travels

ഓണം കേരളീയർക്ക് മഹോൽസവമാണ്. ലോകത്തെമ്പാടുമുള്ള മലയാളികൾ പൂക്കളമിട്ടും വിഭവ സമൃദ്ധമായ സദ്യ ഒരുക്കിയും പുത്തനുടുപ്പിട്ടും ഓണം ആഘോഷിക്കാറുണ്ട്. ഇപ്പോഴിതാ ഒരു സൂപ്പർ താരത്തിന്റെ ഓണാഘോഷം നെഞ്ചേറ്റുകയാണ് മലയാളികൾ. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയാണ് തന്റെ കുടുംബത്തോടൊപ്പം ഓണം ആഘോഷിച്ചത്. ഇവരുടെ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ്.

ഐപിഎല്‍ രണ്ടാം പാദത്തിന് ഒരുങ്ങുന്നതിനായി യുഎഇയില്‍ എത്തിയ ചെന്നൈ സൂപ്പര്‍ കിങ്സ് സംഘത്തിനൊപ്പം ധോണിയും കുടുംബവും വളരെ ഗംഭീരമായി തന്നെയാണ് മലയാളികളുടെ ഉൽസവം ആഘോഷിച്ചത്.

dhoni-onam celebration

ഓണസദ്യ കഴിക്കുന്ന ചിത്രങ്ങൾ ധോണിയുടെ ഭാര്യയായ സാക്ഷി സിങ് ധോണി തന്റെ ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവെച്ചിട്ടുണ്ട്. 22 ഓളം വിഭവങ്ങള്‍ അടങ്ങിയ ഉഗ്രന്‍ സദ്യയുടെ ചിത്രത്തോടൊപ്പം മലയാളികള്‍ക്ക് ഓണാശംസകള്‍ നേരാനും സാക്ഷി മറന്നില്ല. ധോണിയുടെ മകളായ സിവ സദ്യ ഉണ്ണുന്ന ചിത്രവും സാക്ഷി പങ്കുവെച്ചിട്ടുണ്ട്. വാഴയിലയില്‍ വിളമ്പിയ ചോറിനും മറ്റ് വിഭവങ്ങള്‍ക്കും മുന്നില്‍ കഴിക്കാന്‍ ഇരിക്കുന്ന സിവയുടെ ചിത്രം ഇതിനോടകം വൈറലായി കഴിഞ്ഞു.

dhoni-afamily
ധോണി കുടുംബത്തോടൊപ്പം

ഇവര്‍ക്ക് കേരളക്കരയോടുള്ള പ്രിയവും അടുപ്പവുമെല്ലാം നേരത്തെയും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. മലയാളം പാട്ടുകള്‍ പാടി ധോണിയുടെ മകൾ സിവ മലയാളികളുടെ മനം കവർന്നിരുന്നു. മലയാളികളുടെ പ്രിയ ഗാനങ്ങളായ ‘അമ്പലപ്പുഴേ ഉണ്ണിക്കണ്ണനോട് നീ’, ‘കണ്ടു ഞാന്‍ കണ്ണനെ കായാമ്പൂ വര്‍ണനെ’ എന്നീ ഗാനങ്ങള്‍ പാടുന്ന സിവയുടെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ തരംഗം സൃഷ്‌ടിച്ചിരുന്നു.

Most Read: മെസിയുടെ അരങ്ങേറ്റം അടുത്തയാഴ്‌ച; പ്രതീക്ഷയോടെ പിഎസ്‌ജി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE