തിരുവനന്തപുരം: അഫ്‌ഗാനിസ്‌ഥാനിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പടെയുള്ളവരെ തിരികെ എത്തിച്ചതിൽ കേന്ദ്രസർക്കാരിന് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരെ രക്ഷിച്ച വിദേശകാര്യ മന്ത്രാലയത്തിന്റെയും പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും പ്രവർത്തനം എടുത്തു പറയേണ്ടതാണെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്‌തു.
@MEAIndia & @PMOIndia‘s effort in the evacuation and repatriation of Indian nationals including Keralites is commendable. Thank you for ensuring the safety of all Indians. Keralites requiring assistance can contact Norka roots or MEA’s 24×7 Special Afghanistan cell.
— Pinarayi Vijayan (@vijayanpinarayi) August 22, 2021
അതേസമയം, അഫ്‌ഗാനിൽ നിന്ന് മടങ്ങി വരാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാനുള്ള നടപടികള്‍ ഊര്‍ജിതമായി നടക്കുന്നുണ്ടെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു. തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ ആളുകളെയും ഇന്ത്യയില്‍ എത്തിക്കുമെന്നതാണ് കേന്ദ്ര തീരുമാനം. മടങ്ങി വരാനാഗ്രഹിക്കുന്ന മലയാളികള്‍ ഉള്‍പ്പടെ മുഴുവന്‍ ആളുകളെയും സുരക്ഷിതമായി എത്തിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്‌ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്‌തമാക്കി. ഐഎസില്‍ ചേര്‍ന്ന മലയാളികളെ കുറിച്ചോ, അവരെ മോചിപ്പിച്ചതിനെ കുറിച്ചോ വിവരങ്ങള്‍ ലഭ്യമല്ലെന്നും മുരളീധരന്‍ പറഞ്ഞു.
ഇന്ത്യൻ വ്യോമസേനയുടെ സി 17 വിമാനത്തിലാണ് 168 ഇന്ത്യക്കാരെ കാബൂളില്‍ നിന്ന് ഗാസിയാബാദിൽ എത്തിച്ചത്. 50 മലയാളികളും സംഘത്തിൽ ഉണ്ടായിരുന്നു. അടുത്ത ദിവസം തന്നെ മലയാളികള്‍ കേരളത്തിലേക്ക് എത്തുമെന്നും ഇതിനുവേണ്ട എല്ലാ സംവിധാനവും നോര്‍ക്കാ റൂട്ട്‌സ് വഴി കേരള സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
Also Read: സബ് കളക്‌ടറുടെ പേരില്‍ വ്യാജ ഫേസ്ബുക് അക്കൗണ്ട്; പണംതട്ടാൻ ശ്രമം






































