ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് പോസിറ്റീവായ ആളുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. 25,072 ആളുകൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. കൂടാതെ 44,157 ആളുകൾ രോഗമുക്‌തരാകുകയും, 389 പേർ കോവിഡിനെ തുടർന്ന് മരിക്കുകയും ചെയ്‌തു.
നിലവിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 3,24,49,306 ആയി ഉയർന്നു. ഇവരിൽ 3,16,80,626 ആളുകൾ ഇതുവരെ കോവിഡ് മുക്‌തരായിട്ടുണ്ട്. രോഗമുക്‌തരുടെ എണ്ണം ഉയർന്നതിനാൽ രാജ്യത്ത് നിലവിൽ രോഗബാധിതരായി ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 3,33,924 ആയി കുറഞ്ഞു.
കഴിഞ്ഞ ദിവസത്തേക്കാൾ 19 ശതമാനം കുറവാണ് രാജ്യത്ത് കോവിഡ് ബാധിതരിൽ ഉണ്ടായത്. ഇത് 155 ദിവസത്തിനിടെയുള്ള ഏറ്റവും താഴ്ന്ന കണക്കാണ്. കൂടാതെ കഴിഞ്ഞ ദിവസം രാജ്യത്ത് ഏറ്റവും കൂടുതൽ മരണം സ്‌ഥിരീകരിച്ചത് മഹാരാഷ്‌ട്രയിലാണ്. 145 പേരാണ് ഇവിടെ കോവിഡിനെ തുടർന്ന് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്.
Read also: ദേശീയ പതാകയ്‌ക്ക് മുകളിൽ ബിജെപിയുടെ പതാക; വിവാദം മുറുകുന്നു






































