വെള്ളമുണ്ട: കോവിഡ് ആർടിപിസിആർ പരിശോധനയുടെ വ്യാജ സർട്ടിഫിക്കറ്റ് നിർമിക്കുന്നയാൾ പിടിയിൽ. വയനാട് എട്ടേനാലിലെ ഇണ്ടേരി വീട്ടിൽ രഞ്‌ജിത്തിനെയാണ് കർണാടക പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇയാൾ നിർമിച്ച വ്യാജ ആർടിപിസിആർ സർഫിക്കറ്റുമായി കർണാടകയിലേക്ക് കടന്ന രണ്ടുപേരെ പോലീസ് നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു. തുടർന്നാണ് അന്വേഷണം രഞ്‌ജിത്തിലേക്ക് എത്തിയത്.
വയനാട് വെള്ളമുണ്ട എട്ടേനാലിലെ ചെമ്പ്ര ട്രാവൽസ് ആൻഡ് ടൂറിസം എന്ന ജനസേവന കേന്ദ്രത്തിന്റെ ഉടമയാണ് രഞ്‌ജിത്ത്. ഇയാളുടെ സ്‌ഥാപനത്തിൽ നിന്ന് വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി വെള്ളമുണ്ട എട്ടേനാൽ സ്വദേശികളായ അറക്ക ജാബിർ (27), തച്ചയിൽ ശറഫുദ്ധീൻ (53) എന്നിവർ കർണാടകയിലേക്ക് കടന്നിരുന്നു.
കഴിഞ്ഞ ദിവസം നടന്ന പരിശോധനയിലാണ് ഇവർ കർണാടക ബീച്ച്‌നഹള്ളി പോലീസിന്റെ പിടിയിലായത്. തുടർന്ന് ഇവർക്ക് വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ച് നൽകിയ രഞ്‌ജിത്തിലേക്ക് അന്വേഷണം നീളുകയായിരുന്നു. ഇയാളുടെ ഉടമസ്‌ഥതയിലുള്ള ജനവാസ കേന്ദ്രത്തിൽ കർണാടക പോലീസ് പരിശോധന നടത്തി.
Read Also: ആവശ്യത്തിന് സൗകര്യം ഇല്ല; പുൽപ്പള്ളിയിൽ വേണം അത്യാധുനിക മൃഗാശുപത്രി







































