ഗാന്ധിനഗർ: ഗുജറാത്തിൽ സെപ്റ്റംബർ മുതൽ സ്‌കൂളുകൾ തുറക്കാൻ തീരുമാനമായി. 6, 7, 8 ക്ളാസുകളാണ് സെപ്റ്റംബർ 2 മുതൽ തുറക്കുകയെന്ന് ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ കഴിഞ്ഞ വർഷം മാർച്ചിലാണ് ഗുജറാത്തിലെ സ്‌കൂളുകളും കോളേജുകളും അടച്ചത്.
ഈ വർഷം ജനുവരി 11 മുതൽ 10, 12 ക്ളാസുകളും പിജി ക്ളാസുകളും ആരംഭിച്ചിരുന്നു. ഫെബ്രുവരി 8 മുതൽ 9, 10 ക്ളാസുകളും ആരംഭിച്ചെങ്കിലും കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഏപ്രിൽ മാസത്തിൽ തുറന്ന ക്ളാസുകളൊക്കെ വീണ്ടും അടക്കുകയായിരുന്നു.
അതേസമയം സംസ്‌ഥാനത്തെ സ്‌കൂളുകൾ തുറക്കാനുള്ള തീരുമാനത്തിൽ നിന്ന് മഹാരാഷ്‍ട്ര സർക്കാർ നേരത്തെ പിൻമാറിയിരുന്നു. ഈ മാസം 17ന് ആയിരുന്നു സ്‌കൂളുകൾ തുറക്കാൻ നിശ്‌ചയിച്ചിരുന്നത്.
നഗര പ്രദേശങ്ങളിലുള്ള സ്‌കൂളുകളിലെ 8 മുതൽ 12 വരെയുള്ള ക്ളാസുകളും ഗ്രാമങ്ങളിലുള്ള സ്‌കൂളുകളിലെ 5 മുതൽ 12 വരെയുള്ള ക്ളാസുകളുമാണ് ഓഗസ്‌റ്റ് 17 മുതൽ തുറക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് ടാസ്‌ക് ഫോഴ്സിന്റെ എതിർപ്പിനെ തുടർന്ന് സർക്കാർ തീരുമാനം മാറ്റുകയായിരുന്നു.
Most Read: യോഗിയെ ചെരുപ്പ് കൊണ്ട് അടിച്ചേനെ; ഉദ്ദവിന്റെ മുൻ പരാമർശത്തിൽ കേസ് എടുക്കണമെന്ന് ബിജെപി