കുവൈറ്റ് സിറ്റി: ഇന്ത്യയടക്കം 6 രാജ്യങ്ങളില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസ് പുനഃരാരംഭിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിന് അനുമതി നല്‍കി കുവൈറ്റ് വ്യോമയാന മന്ത്രാലയം. ഇത് സംബന്ധിച്ച് വിമാന കമ്പനികള്‍ക്ക് വ്യോമയാന ഡയറക്‌ടറേറ്റ് നിര്‍ദ്ദേശം കൈമാറി.
മന്ത്രിസഭ നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ പാലിച്ചാകണം യാത്രക്കാര്‍ക്ക് അനുമതിയെന്നും വ്യോമയാന മന്ത്രാലയം വ്യക്‌തമാക്കി.
അതേസമയം കോവിഡ് വ്യാപനത്തെ തുടർന്ന് യാത്രാ നിരോധനം ഏർപ്പെടുത്തിയ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് നേരിട്ട് പ്രവേശനം അനുവദിച്ചേക്കും. കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും സൗദിയിൽ നിന്ന് സ്വീകരിച്ച, സൗദി ഇഖാമ ഉള്ളവർക്ക് യാത്രാ വിലക്കുള്ള രാജ്യങ്ങളിൽ നിന്നും നേരിട്ട് സൗദിയിലേക്ക് പ്രവേശിക്കാം.
കൂടാതെ ഇന്ത്യക്കാര്‍ക്ക് ഒമാനില്‍ പ്രവേശിക്കുന്നതിന് നിലവിലുണ്ടായിരുന്ന വിലക്കും പിന്‍വലിച്ചിട്ടുണ്ട്. ഇന്ത്യ, പാകിസ്‌ഥാന്‍, ബംഗ്ളാദേശ് എന്നിവ ഉള്‍പ്പടെ 18 രാജ്യങ്ങളില്‍ നിന്നുള്ള, രണ്ട് ഡോസ് വാക്‌സിനെടുത്ത ആളുകൾക്ക് ഒമാനിലേക്ക് പ്രവേശിക്കാമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി തിങ്കളാഴ്‌ച പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്‌തമാക്കിയിരുന്നു. സെപ്റ്റംബർ ഒന്ന് മുതലായിരിക്കും പ്രവേശനം അനുവദിക്കുക.
Most Read: ആർഎസ്എസിന്റെ അൽപത്തരം; വാരിയംകുന്നന്റെ പേര് നീക്കുന്നതിൽ ഐസക്







































