ആർഎസ്എസിന്റെ അൽപത്തരം; വാരിയംകുന്നന്റെ പേര് നീക്കുന്നതിൽ ഐസക്

By Desk Reporter, Malabar News
The Left does not want the Congress to perish; Thomas Isaac
Ajwa Travels

തിരുവനന്തപുരം: മലബാര്‍ സമര നേതാവ് വാരിയംകുന്നത്തിന്റെ പേര് സ്വാതന്ത്ര്യ സമര രക്‌തസാക്ഷികളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്യാനുള്ള തീരുമാനത്തിൽ വിമർശനവുമായി സിപിഎം നേതാവും മുൻ മന്ത്രിയുമായ ഡോ. തോമസ് ഐസക്. ആര്‍എസ്എസിന്റെ അല്‍പത്തരങ്ങളുടെ പട്ടികയിലെ ഏറ്റവും പുതിയ ഇനമാണ് വാരിയംകുന്നത്തിനെ ഒഴിവാക്കാനുള്ള നീക്കമെന്ന് അദ്ദേഹം വിമർശിച്ചു.

സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ഒരു പങ്കുമില്ലാതിരുന്ന ആര്‍എസ്എസുകാര്‍, യഥാർഥ സ്വാതന്ത്ര്യ സമരസേനാനികളുടെ യോഗ്യത നിശ്‌ചയിക്കാൻ ഇറങ്ങിപ്പുറപ്പെട്ടതിനേക്കാള്‍ വലിയ വിരോധാഭാസം എന്തുണ്ടെന്നും അദ്ദേഹം ചോദിച്ചു.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ അളക്കാൻ എന്താണിക്കൂട്ടരുടെ അളവുകോൽ? അദ്ദേഹം ഹിന്ദുക്കളെ നിർബന്ധിത മതപരിവർത്തനം നടത്തിയെന്നാണ് പ്രധാന ആരോപണം. ആരോപിച്ചാൽ പോരല്ലോ. തെളിവു വേണ്ടേ. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നടത്തിയ നിർബന്ധിത മതംമാറ്റത്തിന് ചരിത്രത്തിൽ എന്തു തെളിവാണ് ഉള്ളത്? ആർഎസ്എസുകാരോട് ആരോപണത്തിന് തെളിവു ചോദിക്കുന്നതിൽ അർഥം ഇല്ലെന്നറിയാം. ആർഎസ്എസ് ചെയ്‌തുകൊണ്ടിരിക്കുന്ന അൽപത്തരങ്ങളുടെ പട്ടികയിലെ ഏറ്റവും പുതിയ ഇനമാണിത്; തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു.

മലബാർ കലാപം സംബന്ധിച്ചുള്ള തങ്ങളുടെ വാദം സമർഥിക്കാൻ ആർഎസ്എസ് അനുകൂലികൾ എല്ലാക്കാലത്തും ആശ്രയിക്കുന്നത് കലാപത്തിനു സാക്ഷിയായ, കെപിസിസി പ്രസിഡണ്ട് ആയിരുന്ന കെ മാധവൻ നായരുടെ ‘മലബാർ കലാപം’ എന്ന പുസ്‌തകമാണ്. ആ പുസ്‌തകത്തിലെങ്കിലും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന് ആരോപണമുണ്ടോ? ഇല്ലെന്നു മാത്രമല്ല, ഈ ആരോപണം അദ്ദേഹം തള്ളിക്കളയുന്നുമുണ്ട്; തോമസ് ഐസക് പറഞ്ഞു.

Most Read:  പെഗാസസ്‌; ബംഗാളിൽ അന്വേഷണം ഉടൻ വേണ്ടെന്ന് സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE