തിരുവനന്തപുരം: മലബാർ സമരം ദേശീയതലത്തിൽ ചർച്ചയാക്കാൻ ഒരുങ്ങി സംഘപരിവാർ. സമരത്തെ മലബാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യ സമര പട്ടികയിൽ നിന്ന് നീക്കാനും ശ്രമം തുടങ്ങി. മഹാകവി കുമാരനാശാന്റെ മരണത്തിലും സമരവുമായി ബന്ധപ്പെട്ട ദുരൂഹതയുണ്ടെന്നും ആർഎസ്‌എസ് ആരോപിക്കുന്നു. ദേശീയതലത്തിൽ ചർച്ചയാക്കുന്നതിനൊപ്പം മൂന്ന് ആവശ്യങ്ങളാണ് സംഘപരിവാർ മുന്നോട്ട് വെക്കുന്നുണ്ട്.
സ്വാതന്ത്ര്യ സമര പട്ടികയിൽ അനധികൃതമായി കയറിക്കൂടിയവരെ നീക്കം ചെയ്യണം, സർക്കാർ ആനുകൂല്യങ്ങൾ അനുഭവിക്കുന്നുണ്ടങ്കിൽ അത് പിൻവലിക്കണം, സ്‌മാരകം പണിയൽ ഒഴിവാക്കുക തുടങ്ങിയവയാണ് ആവശ്യം. സമരത്തിൽ പങ്കെടുത്തവരെ ഐസിഎച്ച്‌ആറിന്റെ രക്‌തസാക്ഷി പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള നീക്കത്തിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യ സമര പട്ടികയിൽ നിന്നും ഒഴിവാക്കാൻ ശ്രമം നടക്കുന്നത്.
Also Read: കേരള സര്‍വകലാശാല; വിദ്യാര്‍ഥികളെ പണം വാങ്ങി ജയിപ്പിച്ച സെക്ഷന്‍ ഓഫിസര്‍ അറസ്‌റ്റില്‍