കേരള സര്‍വകലാശാല; വിദ്യാര്‍ഥികളെ പണം വാങ്ങി ജയിപ്പിച്ച സെക്ഷന്‍ ഓഫിസര്‍ അറസ്‌റ്റില്‍

By News Desk, Malabar News
Kerala univercity_Malabar news
Representational image
Ajwa Travels

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ തോറ്റ വിദ്യാര്‍ഥികളെ പണം വാങ്ങി ജയിപ്പിച്ച കേസില്‍ സെക്ഷന്‍ ഓഫിസര്‍ അറസ്‌റ്റില്‍. പണം വാങ്ങി ഗ്രേസ്‌മാര്‍ക്ക് നല്‍കിയാണ് സെക്ഷന്‍ ഓഫിസര്‍ വിനോദ് തോറ്റ കുട്ടികളെ വിജയിപ്പിച്ചത്. സൈബര്‍ പോലീസാണ് കേസെടുത്തത്.

വഞ്ചനാക്കുറ്റം, ഐടി നിയമത്തിലെ വകുപ്പുകള്‍ അടക്കമാണ് ചുമത്തിയിരിക്കുന്നത്. കേരള സര്‍വകലാശാലയിലെ ചില ക്രമക്കേടുകള്‍ സംബന്ധിച്ച് സൈബര്‍ പോലീസിന് ലഭിച്ച പരാതിയുടെ അടിസ്‌ഥാനത്തിലാണ് അന്വേഷണം നടത്തിയത്. ബിഎസ്‌സി കംപ്യൂട്ടര്‍ സയന്‍സ് പരീക്ഷയിലെ മാര്‍ക്ക് തിരിമറിയുമായി ബന്ധപ്പെട്ടാണ് കേസ്.

കേരള സര്‍വകലാശാലയിലെ മാര്‍ക്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നേരത്തെ പ്രാഥമിക അന്വേഷണം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

Must Read: പെണ്‍കുട്ടിയെ വിവാഹം ചെയ്‌താലും ബലാൽസംഗകേസിലെ ശിക്ഷയില്‍നിന്ന്‌ ഒഴിവാകാനാകില്ല; ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE