ന്യൂഡെൽഹി: രാജ്യത്ത് ഇന്ന് റെക്കോർഡ് വാക്സിനേഷൻ. 90 ലക്ഷം പേർ രാജ്യത്തുടനീളം ഇന്ന് വാക്സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചു.
രാജ്യത്ത് ജനുവരിയിൽ കോവിഡ് വാക്സിനേഷൻ ആരംഭിച്ചതിൽ പിന്നെ പ്രതിദിനം ഏറ്റവും കൂടുതൽ വാക്സിൻ വിതരണം ചെയ്തത് ഇന്നാണ്. അതേസമയം ഈ മാസം മാത്രം 15 കോടി കോവിഡ് വാക്സിൻ ഡോസുകളാണ് വിതരണം ചെയ്തത്.
രാജ്യത്ത് നിലവിൽ 4.05 കോടി വാക്സിൻ ഡോസുകൾ കൂടി ഉണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു. വിവിധ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി 58.86 കോടി വാക്സിൻ ഡോസുകൾ നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് കോവിഡ് പ്രതിരോധ വാക്സിനേഷന് 61 കോടി പിന്നിട്ടതായി കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തെ ജനസംഖ്യയില്‍ 18ന് മുകളില്‍ പ്രായമുള്ളവരില്‍ 50 ശതമാനത്തിനും ആദ്യ ഡോസ് വാക്സിന് നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകരില്‍ 99 ശതമാനവും കോവിഡ് മുന്നണി പോരാളികളില്‍ 100 ശതമാനവും പേര് വാക്സിന് സ്വീകരിച്ചു.
Most Read: കോവിഡ്: അതിര്‍ത്തികളില്‍ കർശന പരിശോധന; തമിഴ്നാട് ആരോഗ്യമന്ത്രി







































