തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമർശം നടത്തിയതിന് പിന്നാലെ തന്റെ നിലപാടിൽ മാറ്റമില്ലെന്ന് കെപിസിസി വർക്കിംഗ് പ്രസിഡണ്ട് കൊടിക്കുന്നിൽ സുരേഷ് എംപി. പൊതുസമൂഹം ചർച്ച ചെയ്‌ത പ്രശ്‌നമാണ് താൻ സാന്ദർഭികമായി സൂചിപ്പിച്ചതെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. നേരത്തെ അയ്യങ്കാളി ജയന്തിയുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു കൊടിക്കുന്നിലിന്റെ വിവാദ പരാമർശം.
ശബരിമല വിഷയം വന്നതിന് ശേഷം മുഖ്യമന്ത്രി നവോഥാന നായകനായി. എന്ത് നവോഥാനം, നവോഥാന നായകനായിരുന്നു എങ്കില്‍ അദ്ദേഹം മകളെ ഒരു പട്ടിക ജാതിക്കാരന് കെട്ടിച്ച് കൊടുക്കുമായിരുന്നു. എന്നാൽ, പട്ടിക ജാതിക്കാരനായ മന്ത്രിയെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തന്റെ മനസാക്ഷി സൂക്ഷിപ്പുകാരനെ നിയമിക്കുകയാണ് ചെയ്‌തത്. മറ്റു മന്ത്രിമാരുടെ ഓഫിസുകളില്‍ ഇത്തരത്തിലുള്ള നിയന്ത്രണം ഇല്ലെന്നും കൊടിക്കുന്നില്‍ ആരോപിച്ചിരുന്നു.
Read Also: ഡിസിസി പട്ടികക്ക് എതിരെ വ്യാപക പരാതി; മുതിർന്ന നേതാക്കൾ സോണിയയെ കണ്ടേക്കും







































