ഡെൽഹി: കോവിഡ് വ്യാപനം കുറഞ്ഞതിനെ തുടർന്ന് ഡെൽഹിയിൽ സ്‌കൂളുകൾ തുറക്കാൻ തീരുമാനിച്ചത് വിദഗ്‌ധരുമായും രക്ഷിതാക്കളുമായും കൂടിയാലോചിച്ചതിന് ശേഷമാണെന്ന് വ്യക്‌തമാക്കി വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ. ഓൺലൈൻ ക്‌ളാസുകൾ സ്‌കൂളിലെത്തി പഠിക്കുന്നതിന് പകരമാവില്ലെന്ന അഭിപ്രായമാണ് പൊതുവെ ഉയർന്നത്. അതിനാലാണ് കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ സ്‌കൂളുകൾ തുറക്കാൻ തീരുമാനിച്ചത്.
സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് അനുകൂല തീരുമാനമാണ് അധ്യാപകരും രക്ഷിതാക്കളും എടുത്തത്. അതേസമയം തന്നെ ഏതെങ്കിലും സ്‌കൂളിൽ കോവിഡ് വ്യാപനം ഉണ്ടായാൽ സ്‌കൂൾ അടക്കാൻ 30 മിനിറ്റ് മാത്രം മതിയെന്നും മനീഷ് സിസോദിയ കൂട്ടിച്ചേർത്തു.
രാജ്യത്ത് കോവിഡ് വ്യാപനത്തിൽ കുറവ് ഉണ്ടായതിനെ തുടർന്നാണ് രാജ്യത്ത് വിവിധ സംസ്‌ഥാനങ്ങളിൽ സ്‌കൂളുകൾ തുറക്കാൻ തീരുമാനിച്ചത്. ദില്ലി,രാജസ്‌ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് ഇന്ന് സ്‌കൂളുകൾ തുറന്നത്.
Read also: വിപിഎന്‍ നിരോധിക്കണം; കേന്ദ്രത്തോട് ആഭ്യന്തര മന്ത്രാലയം






































