സ്‌കൂളിലേക്ക് വരാൻ വിദ്യാർഥികളെ നിർബന്ധിക്കില്ല; ഡെൽഹി ഉപമുഖ്യമന്ത്രി

By Desk Reporter, Malabar News
School-reopen-in-Delhi
Ajwa Travels

ന്യൂഡെൽഹി: അടുത്തമാസം സ്‌കൂൾ തുറക്കുമ്പോൾ വിദ്യാർഥികളെ ക്‌ളാസിലേക്ക് വരാൻ നിർബന്ധിക്കില്ലെന്ന് ഡെൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ക്‌ളാസിലേക്ക് വരാൻ താൽപര്യമില്ലാത്ത കുട്ടികൾക്ക് ഓൺലൈൻ ക്‌ളാസിൽ പങ്കെടുക്കാനുള്ള അനുവാദം നൽകുമെന്നും സിസോദിയ വ്യക്‌തമാക്കി.

സെപ്റ്റംബർ ഒന്ന് മുതൽ സ്‌കൂളുകൾ ഘട്ടം ഘട്ടമായി തുറക്കാനാണ് ഡെൽഹി സർക്കാരിന്റെ തീരുമാനം. ഒൻപത് മുതൽ 12 വരെയുള്ള ക്‌ളാസുകൾ അടുത്ത മാസം ഒന്നു മുതൽ ആരംഭിക്കും. ആറ് മുതൽ എട്ട് വരെയുള്ള ക്‌ളാസുകൾ അടുത്ത മാസം എട്ടിന് ആരംഭിക്കും. കോവിഡ് സാഹചര്യം പരിശോധിച്ച് കൂടുതല്‍ ക്‌ളാസുകൾ തുറക്കുന്നകാര്യത്തില്‍ തീരുമാനം എടുക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഡെൽഹിയിൽ സ്‌കൂളുകൾ അടച്ചത്. കഴിഞ്ഞ ജനുവരിയില്‍ 9-12 ക്‌ളാസുകൾ ആരംഭിച്ചിരുന്നെങ്കിലും കോവിഡ് കേസുകൾ കൂടിയതോടെ ക്‌ളാസുകൾ നിര്‍ത്തി വെക്കുകയായിരുന്നു.

Most Read:  ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്; കേന്ദ്ര സർക്കാരിനെ വിമർശിച്ച് ഒ രാജഗോപാൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE