തിരുവനന്തപുരം: പാര്‍ട്ടിയില്‍ ഇനി ഗ്രൂപ്പിന്റെ പേരില്‍ സ്‌ഥാനം വീതംവെക്കുന്ന രീതി ഉണ്ടാവില്ലെന്ന് കെ മുരളീധരന്‍ എംപി. തുടര്‍ച്ചയായ തോല്‍വി നേരിട്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ അസ്‌ഥിവാരമിളക്കുന്ന ഗ്രൂപ്പിസം പാടില്ലെന്നും മുരളീധരന്‍ പറഞ്ഞു. ഗ്രൂപ്പുകള്‍ ഒരു രാത്രികൊണ്ട് അവസാനിക്കില്ല.
എന്നാല്‍ ഗ്രൂപ്പിന്റെ പേരില്‍ അനര്‍ഹര്‍ കടന്നുകൂടുന്നത് ഇനി നടക്കില്ല. ഇപ്പോള്‍ ഗ്രൂപ്പ് കളിക്കേണ്ട സമയമല്ലെന്നും മുരളീധരന്‍ പറഞ്ഞു. അതേസമയം, ഡിസിസി പുനഃസംഘടനയെ തുടര്‍ന്ന് ഇടഞ്ഞു നില്‍ക്കുന്ന മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവരെ അനുനയിപ്പിക്കാന്‍ കെപിസിസി നേതൃത്വം തന്നെ നേരിട്ട് ഇടപെടുമെന്നാണ് സൂചന.
തര്‍ക്കപരിഹാരത്തിന് സംഘടനാ തിരഞ്ഞെടുപ്പാണ് പോംവഴിയെന്ന് എ, ഐ ഗ്രൂപ്പുകള്‍ നിലപാട് എടുക്കുകയും ഹൈക്കമാൻഡിനെ സമീപിക്കാന്‍ ഒരുങ്ങുകയും ചെയ്യുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് നേതൃത്വത്തിന്റെ അനുനയ നീക്കം.
Read Also: ‘തിരിച്ച് വന്നിട്ട് പറയാം’; കെടി ജലീൽ ഇഡി ഓഫിസിൽ







































