കോട്ടയം: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യമായി പ്രതികരിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡിസിസി അധ്യക്ഷ നിയമനത്തില്‍ തന്നെ അവഗണിച്ചാലും ഉമ്മന്‍ചാണ്ടിയോട് ചർച്ച ചെയ്യണമായിരുന്നു എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കോട്ടയം ഡിസിസി അധ്യക്ഷന്റെ സ്‌ഥാനാരോഹണ ചടങ്ങിലാണ് ചെന്നിത്തലയുടെ പ്രതികരണം.
ഉമ്മന്‍ചാണ്ടിയും താനും ചേർന്ന് നയിച്ച 17 വര്‍ഷകാലം കോൺഗ്രസ് വലിയ നേട്ടമാണ് കൈവരിച്ചത്. അധികാരം കിട്ടിയപ്പോള്‍ താന്‍ ധാര്‍ഷ്‌ട്യം കാട്ടിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. ഡിസിസി അധ്യക്ഷ പട്ടികയുമായി ബന്ധപ്പെട്ട് തന്നോട് ആലോചിക്കേണ്ട കാര്യമില്ല. താന്‍ കോണ്‍ഗ്രസിന്റെ നാലണ മെമ്പര്‍ മാത്രമാണ്. പക്ഷേ ഉമ്മന്‍ചാണ്ടിയുമായി ചർച്ച ചെയ്യണമായിരുന്നു എന്നാണ് ചെന്നിത്തല പറഞ്ഞത്.
താന്‍ കെപിസിസി പ്രസിഡണ്ടും ഉമ്മന്‍ചാണ്ടി പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായിരുന്ന ആ കാലയളവില്‍ വലിയ വിജയമാണ് കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പുകളില്‍ ഉണ്ടായതെന്നും ചെന്നിത്തല വ്യക്‌തമാക്കി.
Read also: പശുവിന്റെ പാല്‍ സൂര്യ രശ്‌മികള്‍ക്ക് ശക്‌തി പകരുന്നു; അലഹബാദ് ഹൈക്കോടതി ജഡ്ജി







































