കർണാടകയുടെ നിർബന്ധിത ക്വാറന്റെയ്ൻ; മുഖ്യമന്ത്രിക്ക് കത്ത് നൽകി

By Trainee Reporter, Malabar News
Representational Image
Ajwa Travels

കൽപ്പറ്റ: കർണാടക സർക്കാർ ഏർപ്പെടുത്തിയ ഏഴ് ദിവസത്തെ നിർബന്ധിത ക്വാറന്റെയ്ൻ നടപടിയിൽ ഇടപെടൽ ആവശ്യപ്പെട്ട് എംഎൽഎമാർ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്കും, ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശമുള്ളവർക്കും കർണാടകയിലെ കൃഷി ഇടങ്ങളിലേക്ക് ക്വാറന്റെയ്ൻ ഇല്ലാതെ പോയിവരാനുള്ള അവസരം ഒരുക്കണമെന്നാണ് എംഎൽഎമാർ കത്തിലൂടെ ആവശ്യപ്പെട്ടത്.

കൂടാതെ, വിദ്യാർഥികൾക്ക് ഏർപ്പെടുത്തിയ നിർബന്ധിത ക്വാറന്റെയ്ൻ നീക്കുന്നതിനും ഇടപെടൽ വേണമെന്നും കത്തിലുണ്ട്. എംഎൽഎമാരായ അഡ്വ. ടി സിദ്ദിഖ്, ഐസി ബാലകൃഷ്‌ണൻ എന്നിവരാണ് മുഖ്യമന്ത്രിക്കും, പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിനും കത്ത് നൽകിയത്. വയനാട്ടിൽ ഉള്ള നിരവധി കർഷകർ കർണാടകയിൽ കൃഷി ചെയ്യുന്നുണ്ട്. ഇവർക്ക് കൃഷിയിടങ്ങളിലേക്ക് പോകാനുള്ള മാർഗമാണ് കർണാടകയുടെ നിർബന്ധിത ക്വാറന്റെയ്ൻ മൂലം ഇല്ലാതായത്.

നിലവിൽ, ജില്ലയിലെ കർഷകർക്ക് ഈ നടപടി ഏറെ മാനസിക പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. ലക്ഷകണക്കിന് രൂപ മുതൽമുടക്കി ഇറക്കിയ കൃഷിയിടങ്ങളിലേക്ക് പോയി വിളകളെ പരിപാലിക്കാനോ കൃത്യ സമയത്ത് വിളവെടുപ്പ് നടത്താനോ നടപടി മൂലം സാധിക്കാറില്ലെന്നാണ് കർഷകർ പറയുന്നത്. പല കൃഷിയും യഥാസമയം ചെയ്‌ത്‌ തീർക്കാനാവാത്ത അവസ്‌ഥയും ഉണ്ട്. വിദ്യാർഥികളും നടപടി മൂലം ഏറെ പ്രയാസം അനുഭവിക്കുന്നുണ്ട്. അതിനാൽ സർക്കാർ അടിയന്തിരമായി വിഷയത്തിൽ ഇടപെടണമെന്നാണ് എംഎൽഎമാർ കത്തിലൂടെ പറഞ്ഞിരിക്കുന്നത്.

Read Also: കേരളസവാരി പദ്ധതിക്ക് നവംബർ ഒന്നിന് തുടക്കം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE