കേരളസവാരി പദ്ധതിക്ക് നവംബർ ഒന്നിന് തുടക്കം

By Trainee Reporter, Malabar News
Representational Image
Ajwa Travels

പാലക്കാട്: സംസ്‌ഥാനത്ത്‌ നടപ്പിലാക്കുന്ന ഓൺലൈൻ ടാക്‌സി-ഓട്ടോ സർവീസിന് കേരളപ്പിറവി ദിനത്തിൽ തുടക്കമാവും. മോട്ടോർത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ നേതൃത്വത്തിൽ ‘കേരളസവാരി’ എന്ന് നാമകരണം ചെയ്‌താണ്‌ പദ്ധതി നടപ്പിലാക്കുന്നത്. കഞ്ചിക്കോട് വ്യവസായ മേഖലയിലെ കേന്ദ്ര പൊതുമേഖലാ സ്‌ഥാപനമായ പാലക്കാട് ഐടിഐ ലിമിറ്റഡിനാണ് ഇതിന്റെ നടത്തിപ്പ് ചുമതല.

നവംബർ ഒന്നിന് തിരുവനന്തപുരത്താണ് മാതൃകാ പദ്ധതി തുടങ്ങാൻ ലക്ഷ്യമിടുന്നത്. തുടർന്ന്, മറ്റ് ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട് തൊഴിൽമന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേർന്നു. പദ്ധതിയുടെ ധാരണാ പത്രം അടുത്ത ദിവസങ്ങളിൽ ഒപ്പുവെക്കുമെന്ന് കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ അഡ്വ. എംഎസ് സ്‌കറിയ പറഞ്ഞു.

നേരത്തേ, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ യോഗം വിളിച്ചു ചേർത്തിരുന്നു. ബോർഡിൽ അംഗങ്ങളായ പത്ത് ലക്ഷത്തിലേറെ ടാക്‌സി വാഹനങ്ങളെ പദ്ധതിയിലേക്ക് ഉൾപ്പെടുത്തി കേരളമാകെ വ്യാപിപ്പിക്കാനാണ് നടപടി.

Read Also: നിപ പരിശോധന; മെഡിക്കൽ കോളേജിലെ പ്രത്യേക വിഭാഗം ഇന്ന് പ്രവർത്തനം തുടങ്ങും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE