ന്യൂഡെൽഹി: സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പരിപാടിയിൽ ബ്രാൻഡ് അംബാസിഡറായതിന് പിന്നാലെ ബോളിവുഡ് നടൻ സോനു സൂദിന്റെ വിവിധ ഓഫിസുകളിൽ ആദായ നികുതി റെയ്ഡ്. എൻഡിടിവിയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഡെൽഹി സർക്കാർ സ്കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന പരിപാടിയിലാണ് സോനു ബ്രാൻഡ് അംബാസിഡറായത്. റെയ്ഡ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
സർക്കാരിന്റെ ബ്രാൻഡ് അംബാസിഡറായതിന് പിന്നാലെ ഇദ്ദേഹം ആം ആദ്മിയിൽ ചേരുമെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ പ്രതികരണം നടത്താൻ സോനു സൂദ് തയ്യാറായിട്ടില്ല. കോവിഡിനെ തുടർന്നുണ്ടായ ലോക്ക്ഡൗണിൽ വിവിധ സ്ഥലങ്ങളിൽ കുടുങ്ങിയ അന്തർ സംസ്ഥാന തൊഴിലാളികൾക്ക് നാട്ടിലെത്താൻ സ്വന്തം ചെലവിൽ വിമാനം ഏർപ്പാടാക്കി നൽകിയതിനെ തുടർന്ന് ജനസമ്മതിയാർജിച്ച നടനാണ് സോനു സൂദ്.
Read also: കെഎം ഷാജിയുടെ തോല്‍വി; കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി മുസ്ലിം ലീഗ്









































