നടൻ സോനു സൂദിന്റെ ഓഫിസുകളിൽ ആദായ നികുതി റെയ്‌ഡ്‌

By Syndicated , Malabar News
Sonu-sood
Ajwa Travels

ന്യൂഡെൽഹി: സംസ്‌ഥാന സർക്കാരിന്റെ ഔദ്യോഗിക പരിപാടിയിൽ ബ്രാൻഡ് അംബാസിഡറായതിന്​ പിന്നാലെ ബോളിവുഡ്​ നടൻ സോനു സൂദിന്റെ വിവിധ ഓഫിസുകളിൽ ആദായ നികുതി റെയ്‌ഡ്‌​. എൻഡിടിവിയാണ്​ ഇക്കാര്യം പുറത്തുവിട്ടത്. ഡെൽഹി സർക്കാർ സ്‌കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന പരിപാടിയിലാണ് സോനു​ ബ്രാൻഡ്​ അംബാസിഡറായത്. റെയ്‌ഡ്‌​ സംബന്ധിച്ച്​ കൂടുതൽ വിവരങ്ങൾ പുറത്ത്​ വന്നിട്ടില്ല.

സർക്കാരിന്റെ ബ്രാൻഡ് അംബാസിഡറായതിന് പിന്നാലെ ഇദ്ദേഹം ആം ആദ്​മിയിൽ ചേരുമെന്ന റിപ്പോർട്ടുകളും പുറത്ത്​ വന്നിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ പ്രതികരണം നടത്താൻ സോനു സൂദ് തയ്യാറായിട്ടില്ല. കോവിഡിനെ തുടർന്നുണ്ടായ ലോക്ക്‌ഡൗണിൽ വിവിധ സ്‌ഥലങ്ങളിൽ കുടുങ്ങിയ അന്തർ സംസ്‌ഥാന തൊഴിലാളികൾക്ക് നാട്ടിലെത്താൻ​ സ്വന്തം ചെലവിൽ വിമാനം ഏർപ്പാടാക്കി നൽകിയതിനെ തുടർന്ന് ജനസമ്മതിയാർജിച്ച നടനാണ് സോനു സൂദ്.

Read also: കെഎം ഷാജിയുടെ തോല്‍വി; കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി മുസ്‌ലിം ലീഗ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE