കാസർഗോഡ്: ചെങ്കളയിൽ പനി ബാധിച്ച് അഞ്ചു വയസുകാരി മരിച്ചു. കുട്ടിക്ക് നിപ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. കുട്ടിയുടെ സാമ്പിൾ നിപ പരിശോധനയ്‌ക്കായി അയച്ചിട്ടുണ്ട്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് കുട്ടി മരിച്ചത്.
കടുത്ത പനിയും ഛർദിയും ഉണ്ടായതോടെ ഇന്നലെ വൈകീട്ടാണ് കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചത്. തുടർന്ന്, ഇന്ന് രാവിലെയാണ് മരിച്ചത്. അതേസമയം, കുട്ടി നിപ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നതിനാൽ പരിശോധനാ ഫലം ലഭിക്കുന്നതുവരെ എല്ലാ പരിപാടികളും മാറ്റിവെക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.
ബദിയടുക്ക, കുംബഡാജെ, ചെങ്കള പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന സ്‌ഥലങ്ങൾ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഈ പഞ്ചായത്തുകളിൽ നടക്കുന്ന കോവിഡ് വാക്‌സിനേഷൻ ക്യാമ്പ് അടക്കം എല്ലാ പരിപാടികളും മാറ്റിവെച്ചിട്ടുണ്ട്.
Read Also: വീണാ ജോർജിനെതിരെ തെറ്റായ പ്രചാരണം; മാദ്ധ്യമങ്ങൾക്ക് എതിരെ നിയമനടപടിയെടുക്കാൻ സിപിഐഎം





































