കോഴിക്കോട്: ജില്ലയിലെ വിലങ്ങാട്, മലയങ്ങാട് പ്രദേശത്ത് വീണ്ടും കാട്ടാനശല്യം രൂക്ഷമാകുന്നു. ജനവാസ മേഖലയോട് ചേർന്നുള്ള പ്രദേശത്തിറങ്ങുന്ന കാട്ടാനക്കൂട്ടം വലിയ രീതിയിലാണ് കൃഷികൾ നശിപ്പിക്കുന്നത്. നിലവിൽ കഴിഞ്ഞ 5 ദിവസത്തിനിടെ 2ആം തവണയാണ് ഇപ്പോൾ പ്രദേശത്ത് കാട്ടാനകൾ ഇറങ്ങുന്നത്.
കഴിഞ്ഞ ദിവസം പ്രദേശത്തിറങ്ങിയ കാട്ടാനകൾ വാണിമേലിലെ കവൂർ മൊയ്തുഹാജി, ഒറ്റപ്പിലാക്കൂൽ അന്ത്രു, അബു, തുണ്ടിയിൽ കുഞ്ഞാലി, എള്ളുകുന്നേൽ ജെയിംസ് എന്നിവരുടെ കൃഷിയാണ് നശിപ്പിച്ചത്. ടാപ്പ് ചെയ്യുന്ന നൂറോളം റബർ മരങ്ങൾ, തെങ്ങ്, കമുക്, കുരുമുളക്, ഇടവിളക്കൃഷികൾ എന്നിവയാണ് ആനക്കൂട്ടം നശിപ്പിച്ചത്.
കൃഷികൾ നശിപ്പിക്കുന്നതിന് ഒപ്പം തന്നെ കൃഷിയിടങ്ങളിലെ കയ്യാലകളും വലിയ രീതിയിൽ നശിപ്പിക്കുന്നുണ്ട്. കൂടാതെ രാത്രി പ്രദേശത്തിറങ്ങുന്ന കാട്ടാനക്കൂട്ടം പകലും ഇവിടങ്ങളിൽ തങ്ങുന്നതായി നാട്ടുകാർ വ്യക്തമാക്കുന്നു. 2 മാസം മുൻപും പ്രദേശത്ത് കാട്ടാനകൾ ഇറങ്ങി വ്യാപക നാശനഷ്ടങ്ങൾ ഉണ്ടാക്കിയിരുന്നു.
Read also: 20 കോടിയുടെ നികുതി വെട്ടിപ്പ്; സോനു സൂദിനെതിരെ ആദായനികുതി വകുപ്പ്


































