കാസർഗോഡ്: പൊതുജനങ്ങളോടുള്ള പോലീസുകാരുടെ പെരുമാറ്റം മെച്ചപ്പെടുത്തുന്നതിനു പ്രത്യേക പരിശീലനം നൽകുന്ന കാര്യം പരിഗണിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി വൈ അനിൽകാന്ത്. ഡിജിപിയായി ചുമതലയേറ്റതിന് ശേഷം ആദ്യമായി ജില്ലയിൽ സംഘടിപ്പിച്ച പരാതി പരിഹാര അദാലത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. ജില്ലയിൽ പോലീസിലെ ഒഴിവുകൾ നികത്തുന്നതടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അദാലത്തിൽ 41 പരാതികളാണ് പരിഗണിച്ചത്. ഇതിൽ പകുതിയും സാമ്പത്തിക തട്ടിപ്പുകളടക്കമുള്ള സിവിൽ കേസുകളായിരുന്നു. ഇത്തരം കേസുകളിൽ അന്വേഷണം വൈകാൻ പാടില്ലെന്ന് പോലീസ് മേധാവി നിർദ്ദേശിച്ചു. 41 പരാതികളും പരിശോധിച്ച് രണ്ടാഴ്ചക്കകം മറുപടി ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
Also Read: വാക്സിൻ ഇടവേളയിലെ ഇളവ്; കോടതി ഇടപെടരുതെന്ന് കേന്ദ്രം







































