വാക്‌സിൻ ഇടവേളയിലെ ഇളവ്; കോടതി ഇടപെടരുതെന്ന് കേന്ദ്രം

By News Desk, Malabar News
covid Vaccination-kerala
Representational Image
Ajwa Travels

ന്യൂഡെൽഹി: വാക്‌സിൻ നയത്തില്‍ കോടതി ഇടപെടരുതെന്ന് കേന്ദ്ര സർക്കാർ. ഫലപ്രാപ്‌തി കണക്കിലെടുത്താണ് 84 ദിവസത്തെ ഇടവേള ഏര്‍പ്പെടുത്തിയതെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

കിറ്റെക്‌സ്‌ ജീവനക്കാര്‍ ആദ്യ ഡോസ് വാക്‌സിനെടുത്ത് 84 ദിവസം കഴിഞ്ഞതാണെന്ന് കേന്ദ്രം കോടതിയിൽ പറഞ്ഞു. നിലവില്‍ വാക്‌സിനേഷൻ നടത്താന്‍ കിറ്റെക്‌സിന് തടസമില്ല. അതേസമയം, വിഷയത്തിൽ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് കിറ്റെക്‌സ്‌ അറിയിച്ചു. കേന്ദ്രത്തിന്റെ അപ്പീൽ ഹൈക്കോടതി തിങ്കളാഴ്‌ച പരിഗണിക്കാനായി മാറ്റി.

വാക്‌സിൻ ഇടവേളയിൽ ഹൈക്കോടതി ഇളവ് നൽകിയിരുന്നു. രണ്ട് ഡോസ് കൊവിഷീൽഡ്‌ വാക്‌സിനേഷനുകൾക്ക് ഇടയിലെ 84 ദിവസത്തെ ഇടവേളയിലാണ് ഹൈക്കോടതി ഇളവ് നൽകിയിരിക്കുന്നത്. വാക്‌സിൻ ഇടവേളയിൽ ഇളവ് തേടി കിറ്റെക്‌സ്‌ നൽകിയ ഹരജിയിലായിരുന്നു ഹൈക്കോടതിയുടെ ഇടപെടൽ.

Also Read: പ്ളസ് വൺ പ്രവേശനം: ആശങ്ക വേണ്ട, എല്ലാ കുട്ടികൾക്കും അവസരം; മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE