വാഷിംഗ്ടൺ: താലിബാൻ പിന്തുണയോടെ അഫ്ഗാനിസ്ഥാനിൽ അല്‍ഖ്വയ്ദ അതിവേഗം കരുത്താർജിക്കുമെന്ന് അമേരിക്കൻ സംയുക്ത സൈനിക മേധാവിയുടെ മുന്നറിയിപ്പ്. ഒരു കൊല്ലത്തിനകം അല്‍ഖ്വയ്ദ അമേരിക്കക്ക് ഭീഷണിയാകുമെന്ന് യുഎസ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ മാർക് മില്ലി അമേരിക്കൻ സെനറ്റിൽ പറഞ്ഞു.
സെനറ്റിന്റെ സായുധസേനാ സമിതിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുമ്പോഴാണ് അദ്ദേഹം ഈ മുന്നറിയിപ്പ് നൽകിയത്. സമ്പൂർണ സൈനിക പിൻമാറ്റം പാടില്ലായിരുന്നു. കാൽ ലക്ഷം സൈനികരെ എങ്കിലും അഫ്ഗാനിൽ നിലനിർത്തണം എന്ന് പ്രസിഡണ്ട് ബൈഡനോട് താൻ ആവശ്യപ്പെട്ടിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
താലിബാൻ ഇപ്പോഴും ഭീകര സംഘടന തന്നെയാണ്. അവർക്ക് അല്‍ഖ്വയ്ദയുമായി ഉറ്റ ബന്ധമുണ്ട് എന്നും ജോ ബൈഡന്റെ ഏറ്റവും മുതിർന്ന പ്രതിരോധ ഉപദേശകൻ കൂടിയായ മാർക് മില്ലി കൂട്ടിച്ചേർത്തു.
Most Read: കെ-റെയിൽ പദ്ധതിക്ക് 2000 കോടിയുടെ കിഫ്ബി വായ്പ അനുവദിക്കും