കോഴിക്കോട്: ഓമശ്ശേരി പുത്തൂരില്‍ അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനും രാജസ്ഥാന് സ്വദേശിയുമായ അശ്വന്തിനാണ് പരിക്കേറ്റത്. ഇയാള്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിൽസയിലാണ്.
സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ശ്രീരംഗ നഗര്‍, ഗംഗാ നഗര്‍ സ്വദേശികളായ രമേഷ് കുമാര്‍, സുനില്‍ കുമാര്‍ എന്നിവരെയാണ് കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
മൂവാറ്റും ചേർന്ന് മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്കേറ്റം പിന്നീട് സംഘര്‍ഷത്തിൽ കലാശിക്കുകയായിരുന്നു. പുത്തൂരിലാണ് ഇവരുടെ താമസം.
അതേസമയം താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ തുടരന്വേഷണത്തിനായി മൂന്നുദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.
Malabar News: ഹാജിയാര്‍പള്ളി ഇന്‍ഡോര്‍, മിനി സ്റ്റേഡിയം; പ്രവൃത്തികള്‍ക്ക് സാങ്കേതികാനുമതി


































