അബുദാബി: മികച്ച വിമാനത്താവളത്തിനുള്ള അവാർഡ് നേടി അബുദാബി. ലോകത്തെ മികച്ച റീട്ടെയ്ൽ പരിസ്ഥിതി എയർപോർട്ട് അവാർഡാണ് അബുദാബി രാജ്യാന്തര വിമാനത്താവളത്തിന് ലഭിച്ചിരിക്കുന്നത്. ലണ്ടനിൽ നടന്ന ഗ്ളോബൽ ട്രാവൽ റീട്ടെയിൽ അവാർഡ്സിലാണ് പ്രഖ്യാപനം നടന്നത്.
അഭിപ്രായ സർവേയിലൂടെയാണ് മികച്ച വിമാനത്താവളത്തിനെ തിരഞ്ഞെടുത്തത്. രാജ്യാന്തര യാത്രക്കാർ, ബ്ളോഗർമാർ, വ്ളോഗർമാർ, വിദഗ്ധർ എന്നിവർക്കിടയിൽ അഭിപ്രായ സർവേ നടത്തി. തുടർന്നാണ് അബുദാബി രാജ്യാന്തര വിമാനത്താവളത്തെ മികച്ച വിമാനാത്താവളമായി തിരഞ്ഞെടുത്തത്.
Read also: അസിഡിറ്റി; കാര്യ കാരണങ്ങളും ആയുർവേദ പ്രതിവിധികളും








































