അസിഡിറ്റി; കാര്യ കാരണങ്ങളും ആയുർവേദ പ്രതിവിധികളും

By VIJINA VIJAYAN, Official Reporter
  • Follow author on
acidity
Ajwa Travels

ജീവിതത്തിൽ ഒരിക്കലെങ്കിലും അസിഡിറ്റി അനുഭവിച്ചില്ലാത്തവർ കുറവായിരിക്കും. ക്രമം തെറ്റിയതും അനാരോഗ്യകരവുമായ നമ്മുടെ ആഹാരശീലങ്ങളാണ് പലപ്പോഴും അസിഡിറ്റിക്ക് കാരണമാകുന്നത്. ഭക്ഷണം ദഹിപ്പിക്കാൻ ആവശ്യമുള്ളതിലും കൂടുതൽ ആസിഡ് ആമാശയത്തിലെ ഗ്യാസ്ട്രിക് ഗ്രന്ഥികളിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന സാഹചര്യത്തിലാണ് അസിഡിറ്റി ഉണ്ടാകുന്നത്.

പലപ്പോഴും ആഹാര കാര്യത്തിൽ കൃത്യത പാലിക്കാൻ നമുക്ക് സാധിക്കാറില്ല. എന്നാൽ നമ്മുടെ ശരീരം അങ്ങനെയല്ല. നാം പാലിച്ചു പോരുന്ന ഓരോ കാര്യങ്ങളും ശരീരം കൃത്യമായി ചെയ്യും. അതായത് എന്നും രാവിലെ എട്ടു മണിക്ക് ഭക്ഷണം കഴിക്കുന്ന ഒരു മനുഷ്യന്റെ ആമാശയത്തിൽ അതേ സമയത്ത് തന്നെ ആഹാരം ദ്രവിപ്പിക്കാനുള്ള ആസിഡ് ഉൽപ്പാദിപ്പിക്കും. നമ്മൾ ഭക്ഷണം താമസിപ്പിച്ചാലും ശരീരം അത് മുടക്കില്ല. അതിനാൽ നമ്മൾ കൃത്യ സമയത്ത് ഭക്ഷണം കഴിക്കാതിരുന്നാൽ അസിഡിറ്റി ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.

അസിഡിറ്റിയുടെ പ്രധാന കാരണങ്ങൾ:

അനാരോഗ്യമായ ഭക്ഷണക്രമം അസിഡിറ്റിയുടെ പ്രധാന കാരണമാണ്. ഭക്ഷണം ഒഴിവാക്കല്‍, ഉറങ്ങുന്നതിന് തൊട്ടുമുമ്പുള്ള ഭക്ഷണം കഴിക്കല്‍, അമിതാഹാരം തുടങ്ങിയവയാണ് പ്രധാന കാരണം. മാത്രമല്ല ഫൈബര്‍ കുറഞ്ഞ ഭക്ഷണങ്ങൾ ശീലമാക്കുന്നതും ഇവയിൽ ഉൾപ്പെടുന്നു.രക്‌ത സമ്മര്‍ദ്ദം, അണുബാധ, വിഷാദരോഗം എന്നിവയ്‌ക്കുള്ള മരുന്നുകള്‍, ആന്റിബയോട്ടിക്കുകള്‍ തുടങ്ങി സ്‌ഥിരമായും താൽക്കാലികമായും കഴിക്കുന്ന മരുന്നുകളുടെ പാര്‍ശ്വഫലമായും അസിഡിറ്റി ഉണ്ടാകാൻ സാധ്യതയുണ്ട്.

ചായ, കാപ്പി, കാര്‍ബണേറ്റഡ് പാനീയങ്ങള്‍, സോഫ്റ്റ് ഡ്രിങ്കുകള്‍, എരിവ്, പുളി, ഉപ്പ് എന്നിവ കൂടുതലുള്ള ഭക്ഷണങ്ങള്‍, പീസ, ഡോണട്ട്, വറുത്ത ഭക്ഷണ സാധനങ്ങള്‍ തുടങ്ങിയവ അമിതമായി കഴിക്കുന്നതും അസിഡിറ്റിക്ക് കാരണമാകും.

അസിഡിറ്റിയുടെ പ്രധാന ലക്ഷണങ്ങൾ:

ഓരോരുത്തരിലും വ്യത്യസ്‌തമായാണ് അസിഡിറ്റിയുടെ ലക്ഷണങ്ങൾ കാണുന്നത്. പുളിച്ചു തികട്ടൽ, വയറു വേദന, വയറു സ്‌തംഭനം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. ചിലരിൽ നെഞ്ച് വേദന, രാത്രി ഉറക്കം കുറഞ്ഞു വരിക തുടങ്ങിയ ലക്ഷണങ്ങളും കാണാൻ സാധിക്കും. പലപ്പോഴും അസിഡിറ്റിയുടെ ലക്ഷണങ്ങളെ ഹൃദയ സ്‌തംഭനമായി തെറ്റിദ്ധരിക്കാറുമുണ്ട്.വയറുവേദനയും പുകച്ചിലും, തൊണ്ടവേദന, ഭക്ഷണം ഇറക്കാന്‍ വിഷമം അല്ലെങ്കിൽ തൊണ്ടയില്‍ എന്തെങ്കിലും തടസം ഉള്ളതായുള്ള തോന്നല്‍, ഭക്ഷണശേഷം ക്ഷീണം, അലസത, മലബന്ധം തുടങ്ങിയവയും അസിഡിറ്റിയുടെ ലക്ഷണങ്ങളാണ്.

അസിഡിറ്റി ചികിൽസയ്‌ക്ക് ആയുർവേദം:

പ്രധാനമായും കൃത്യ സമയത്തെ ഭക്ഷണമാണ് അസിഡിറ്റിയിൽ നിന്ന് രക്ഷപെടാനുള്ള പ്രധാന മാർഗം. കൂടാതെ ലഘുവായ ഭക്ഷണവും ശീലമാക്കണം. അസിഡിറ്റിയുള്ളവർ തങ്ങളുടെ ആഹാരത്തിൽ മോര് ഉൾപ്പെടുത്തുന്നത് ഉത്തമമാണ്. മോരിൽ കറിവേപ്പില അരച്ച് ചേർത്ത് കഴിക്കുകയോ അൽപം മഞ്ഞൾ ചേർത്ത് കഴിക്കുകയോ ചെയ്യാം. കൂടാതെ ധാന്യന്തരം ഗുളികയും അഭയാരിഷ്‌ടവും ചേർത്ത് കഴിക്കുന്നതും അസിഡിറ്റിക്ക് വളരെ ഫലപ്രദമായ മരുന്നാണ്. ഏറ്റവും ഒടുവിലായി ദിവസം രണ്ടുലിറ്റര്‍ വെള്ളമെങ്കിലും കുടിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

വിവരങ്ങൾക്ക് കടപ്പാട്: Dr. Shaji K BAMS, MS (Ayu) Assistant Professor PNNM Ayurveda Medical College Cheruthuruthi

Read also: ആരോഗ്യ പരിപാലനത്തിന് മഞ്ഞൾ, മല്ലി, ചുക്ക്; അറിയാം ഗുണഫലങ്ങൾ

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE