മലപ്പുറം: കൊണ്ടോട്ടി വാഴക്കാട് യുവതിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒളിവിലായിരുന്ന ഭർത്താവ് അറസ്റ്റിൽ. ഇളംപിലാശ്ശേരി സ്വദേശി ഷാക്കിറയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് മുഹമ്മദ് ഷമീറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
വെള്ളിയാഴ്ച പുലർച്ചെയാണ് പുറത്തറിയിച്ചത്. വീടിനുള്ളിലെ കിടപ്പുമുറിയിൽ കഴുത്തിൽ കയർ മുറുക്കി കൊന്ന നിലയിൽ നാട്ടുകാരാണ് ഷാക്കിറയുടെ മൃതദേഹം കണ്ടെത്തിയത്. ഷാക്കിറയും ഷമീറും തമ്മിൽ തർക്കങ്ങൾ നടന്നിരുന്നതായി നാട്ടുകാർ പോലീസിനെ അറിയിച്ചു. തുടർന്ന് ഒളിവിൽ പോയ ഷമീറിനായി പോലീസ് അന്വേഷണം ഊർജിതമാക്കുകയും മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതി പിടിയിലാകുകയുമായിരുന്നു.
കൊലപാതകത്തിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
Also Read: നിഥിനയുടെ കൊലപാതകം; പ്രണയത്തിൽ നിന്ന് പിൻമാറിയതിന്റെ പകയെന്ന് പ്രതി









































