കോഴിക്കോട്: രാഷ്ട്രത്തിനു വേണ്ടി ജീവത്യാഗം ചെയ്ത ധീരജവാൻമാരുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത നോട്ട് ബുക്കുകൾ വിതരണം നടത്തിയാണ് ജില്ലയിൽ നിന്നുള്ള ‘കാലിക്കറ്റ് സൈനിക കൂട്ടായ്മ‘ ഗാന്ധിജയന്തി ദിനാചരണം ശ്രദ്ധേയമാക്കിയത്.
വിമുക്ത ഭടൻമാരുടെ വെൽഫയറിന് വേണ്ടി പ്രവർത്തിക്കുന്ന, ‘സിഎസ്കെ‘ എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന ചാരിറ്റബിൾ സൊസൈറ്റിയാണ് ‘കാലിക്കറ്റ് സൈനിക കൂട്ടായ്മ‘. ‘കോഴിക്കോട് ജില്ലയിൽ നിന്ന് വീരമൃത്യു വരിച്ച സൈനികരെ ആദരിക്കുന്നതിന്റെയും കുട്ടികളുടെ ഓർമയിലേക്ക് ഇവരെ എത്തിക്കുന്നതിന്റെയും ഭാഗമായാണ് നോട്ട് ബുക്കുകളിൽ ഉൾപ്പെടുത്തിയത്‘ -സംഘാടകർ പറഞ്ഞു.
താമരശ്ശേരി താലൂക്കിലെ വിവിധ സ്കൂളുകളിലെ പാവപ്പെട്ട വിദ്യാർഥികൾക്ക് ഉപകാരപ്രദമാകുന്ന രീതിയിലാണ് ബുക്കുകൾ വിതരണം ചെയ്തത്. SMM AUP സ്കൂൾ ശിവപുരം, കരിമല AMLP സ്കൂൾ കപ്പുറം, കുനിയിൽ UP സ്കൂൾ വള്ളിയോത്, GMHS രാരോത് തുടങ്ങിയ സ്കൂളുകളിലാണ് ഇന്ന് നോട്ടുബുക്കുകളുടെ വിതരണം നടന്നത്.
ശിവപുരം എസ്എംഎം എയുപി സ്കൂളിൽ വച്ചാണ് വിതരണചടങ്ങിന്റെ ഔദ്യോഗിക ഉൽഘാടനം നടന്നത്. ചടങ്ങിൽ പ്രധാനാധ്യാപകൻ ശ്രീ ഗണേശൻ മാസ്റ്റർ, നോട്ടുബുക്കുകൾ സൈനിക കൂട്ടായ്മയുടെ ജില്ലാ പ്രസിഡണ്ട് ക്യാപ്റ്റൻ നന്ദനൻ സിപി (Retd) യിൽ നിന്നും ഏറ്റുവാങ്ങി.

ചടങ്ങിൽ പിടിഎ പ്രസിഡണ്ട് സിൻജിത് കെകെ, ഒന്നാം വാർഡ് മെമ്പർ ശ്രീ വിപിൻ എംകെ, വോളിബാൾ NIS കോച്ച് ശ്രീ പ്രേമൻ എകെ, ജയരാജ് തേനക്കുഴി, CSK എക്സിക്യൂട്ടീവ് അംഗങ്ങളായ സുബേദാർ പ്രജൂൺ (Retd) പരപ്പിൽ, വിനോദ് പുത്തലത്, റസാഖ് കരുമല, അനിൽകുമാർ പുന്നോറത്, ഷിജുലാൽ വാവാട്, ദിലീപ് കൊടുവള്ളി എന്നിവരും സംബന്ധിച്ചു.
Most Read: ഡിഎൻഎ പരിശോധന; താൽപര്യമില്ലാത്ത വ്യക്തികളെ നിർബന്ധിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി





































