ഡെൽഹി: ഇന്ത്യയുടെ രാഷ്‌ട്ര പിതാവ് മഹാത്‌മാ ഗാന്ധിയുടെ 152ആം ജൻമ വാർഷികത്തിൽ അദ്ദേഹത്തെ സ്‌മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗാന്ധിജയന്തി ദിനത്തിൽ ബഹുമാനപ്പെട്ട ബാപ്പുവിനെ ഞാൻ നമിക്കുന്നുവെന്ന് മോദി ട്വീറ്റ് ചെയ്‌തു.
‘ഗാന്ധിജയന്തി ദിനത്തിൽ ബഹുമാനപ്പെട്ട ബാപ്പുവിനെ ഞാൻ നമിക്കുന്നു. അദ്ദേഹത്തിന്റെ ഉദാത്തമായ തത്ത്വങ്ങൾ ആഗോള തലത്തിൽ പ്രസക്‌തമാണ്, ദശലക്ഷക്കണക്കിന് ആളുകൾക്ക് അത് ശക്‌തി നൽകുന്നു’- എന്നായിരുന്നു മോദിയുടെ ട്വീറ്റ്.
മഹാത്‌മാ ഗാന്ധിയുടെ 152ആം ജൻമ വാർഷികത്തിൽ രാജ്ഘട്ടിലെ ഗാന്ധിജിയുടെ സമാധി സ്‌ഥലത്ത് രാഷ്‌ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും അടക്കമുള്ളവർ ഇന്ന് പുഷ്‌പാർച്ചന നടത്തും.
ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി ഏഴര മുതൽ എട്ടര വരെ സർവ്വ മത പ്രാർഥനയും നടക്കും. 2007 മുതല്‍ ഐക്യരാഷ്‌ട്ര സഭ നോണ്‍ വയലന്‍സ് ഡേ ആയാണ് ഒക്‌ടോബർ രണ്ട് ആചരിക്കുന്നത്.
Must Read: ഡിഎൻഎ പരിശോധന; താൽപര്യമില്ലാത്ത വ്യക്‌തികളെ നിർബന്ധിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി