കണ്ണൂർ: തളിപ്പറമ്പിൽ ഒറ്റ നമ്പര്‍ ചൂതാട്ടത്തിൽ ഏർപ്പെട്ട രണ്ടുപേർ അറസ്‌റ്റിൽ. അരിയില്‍ പട്ടുവം സ്വദേശി കെ അബ്‌ദുൽ റഹ്‌മാന്‍ (55), തളിപ്പറമ്പ് സ്വദേശി സിഎം നാസര്‍ (45) എന്നിവരെയാണ് തളിപ്പറമ്പ് എസ്ഐ പിസി സഞ്‌ജയ് കുമാര്‍ പിടികൂടിയത്. ഇവരിൽ നിന്നും 7200 രൂപയും പിടിച്ചെടുത്തു.
അടുത്തിടെയായി തളിപ്പറമ്പില്‍ ഒറ്റനമ്പര്‍ ചൂതാട്ടം വ്യാപകമായി നടക്കുന്നുണ്ടെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തില്‍ പ്രദേശത്ത് പോലീസ് കർശന പരിശോധന നടത്തി വരികയായിരുന്നു. ഇതിനിടെയാണ് തളിപ്പറമ്പ് മാർക്കറ്റ് കേന്ദ്രീകരിച്ച് ചൂതാട്ടം നടക്കുന്നുണ്ടെന്ന് വിവരം ലഭിക്കുന്നത്.
ശനിയാഴ്‌ച വൈകുന്നേരത്തോടെയാണ് പോലീസ് പ്രതികളെ പിടികൂടിയത്. തളിപ്പറമ്പ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു. ചൂതാട്ടത്തിൽ ഏർപ്പെടുന്നവരെ പിടികൂടുന്നതിനായി പരിശോധന ശക്‌തമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
Malabar News: താനൂരിൽ 16 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി ഒരാൾ പിടിയിൽ







































