താനൂരിൽ 16 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി ഒരാൾ പിടിയിൽ

By Trainee Reporter, Malabar News
Malappuram news
Representational Image
Ajwa Travels

മലപ്പുറം: താനൂരിൽ 16 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി ഒരാൾ പിടിയിൽ. തിരൂരങ്ങാടി കൊട്ടുവലക്കാട് സ്വദേശി കുറുതോടി കാസിം ആണ് അറസ്‌റ്റിലായത്‌. കണ്ണൂർ-കോയമ്പത്തൂർ എക്‌സ്‌പ്രസിൽ കോയമ്പത്തൂരിൽ നിന്നും 16 ലക്ഷം രൂപ 500, 2000 രൂപയുടെ കെട്ടുകളാക്കി ബെൽറ്റുപോലെ അരയിൽകെട്ടിയാണ് ഇയാൾ പണം കടത്തിയത്.

ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ താനൂർ ഡിവൈഎസ്‌പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോയമ്പത്തൂരിൽ നിന്ന് എത്തിക്കുന്ന പണം പ്രതി താനൂരിലും പരിസര പ്രദേശങ്ങളിലും വിതരണം ചെയ്യുകയാണ് പതിവ്. ഇയാൾ മുൻപും കുഴൽപ്പണവുമായി പിടിയിലായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

സിഐ കെജെ ജിനേഷ്, എസ്‌ഐമാരായ എൻ ശ്രീജിത്ത്, ഹരിദാസ്, സിപിഒമാരായ കെ സലേഷ്, വിപിൻ, ജിനേഷ്, സുബൈർ, സാജൻ എന്നിവരും ഡാൻസഫ് സ്‌ക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Most Read: ട്രെയിനിൽ യുവതി കൂട്ട ബലാൽസംഗത്തിന് ഇരയായ സംഭവം; ഒരാൾ കൂടി അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE