ജില്ലയിൽ രണ്ടര വയസുകാരൻ കുളത്തിൽ വീണ് മരിച്ച നിലയിൽ

By Team Member, Malabar News
Two Years Old Child Drowned To Death In Kozhikode
Ajwa Travels

കോഴിക്കോട്: ജില്ലയിലെ നാദാപുരം കല്ലാച്ചിയിൽ രണ്ടര വയസുകാരനെ കുളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ മുതൽ കാണാതായ കുട്ടിയെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് കുളത്തിൽ നിന്നും കണ്ടെത്തിയത്. നാദാപുരം കല്ലാച്ചി ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂൾ അധ്യാപിക ജിഷ മോൾ അഗസ്‌റ്റിന്റെയും ആലക്കോട് കരുവൻഞ്ചാൽ ചമ്പനാനിക്കൽ സുജിത്ത് സെബാസ്‌റ്റ്യന്റെയും ഇളയ മകൻ ജിയാൻ സുജിത്താണ് മരിച്ചത്.

കല്ലാച്ചി പയന്തോങ്ങിൽ ഇവർ താമസിക്കുന്ന ക്വാർട്ടേഴ്സിന് സമീപത്തെ കുളത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. തുടർന്ന് കുഞ്ഞിനെ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിലും, പിന്നീട് വടകര സഹകരണ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read also: അജയ്​ മിശ്രയെ പുറത്താക്കണം; യുപിയിലെ ബിജെപി നേതാവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE