കോഴിക്കോട്: ഐഎന്‍എല്ലില്‍ ചേരുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കൊടുവള്ളി മുൻ എംഎൽഎ കാരാട്ട് റസാഖ്. ഇടത് സഹയാത്രികനായി തുടരാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്‌തമാക്കി. ഇടതു പക്ഷത്ത് നിന്ന തനിക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊടുവള്ളിയിലെ തോല്‍വിയില്‍ ഗൂഢാലോചനകള്‍ നടന്നുവെന്നും ഇക്കാര്യം സിപിഎമ്മിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടി ഉണ്ടായില്ലെന്നും കാണിച്ച് റസാഖ് ഐഎന്‍എല്ലിനൊപ്പം ചേരുമെന്നായിരുന്നു വാര്‍ത്തകള്‍. നേരത്തെ മന്ത്രി അഹമ്മദ് ദേവര്‍കോവിലും ഐഎന്‍എല്‍ സംസ്‌ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും തന്നെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നു എന്നും എന്നാല്‍, സിപിഎമ്മിന്റെ അനുമതിയില്ലാതെ ഒരു പാര്‍ട്ടിയിലേക്കും കടന്നു ചെല്ലാനാവില്ലെന്ന് അവരെ അറിയിച്ചതായും റസാഖ് പറഞ്ഞിരുന്നു.
മുസ്‌ലിം ലീഗ് നേതാവായിരുന്ന കാരാട്ട് റസാഖ് 2016ലാണ് ഇടതുപക്ഷത്തിനൊപ്പം ചേരുന്നത്. 2016ല്‍ സിപിഎം സ്വതന്ത്രനായാണ് കാരാട്ട് റസാഖ് കൊടുവള്ളിയില്‍ നിന്നും ജയിച്ചു കയറിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും കൊടുവള്ളിയില്‍ നിന്ന് ഇടതുസ്വതന്ത്രനായി മൽസരിച്ചെങ്കിലും മുസ്‌ലിം ലീഗിലെ എംകെ മുനീറിനോട് പരാജയപ്പെടുകയായിരുന്നു.
Most Read: കെസി വേണുഗോപാൽ ബിജെപി ഏജന്റ്; പിവി അൻവർ





































