കെസി വേണുഗോപാൽ ബിജെപി ഏജന്റ്; പിവി അൻവർ

By Desk Reporter, Malabar News
KC Venugopal, a BJP agent; PV Anwar
Ajwa Travels

നിലമ്പൂർ: കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ ബിജെപി ഏജന്റ് ആണെന്ന് പിവി അൻവർ എംഎൽഎ. കപിൽ സിബൽ അടക്കമുള്ള മുതിർന്ന നേതാക്കളെ ഒഴിവാക്കി ബിജെപിക്ക് അനുകൂലമായി പ്രവർത്തിക്കുകയാണ് വേണുഗോപാൽ. കോണ്‍ഗ്രസുകാര്‍ തന്നെ തിരഞ്ഞ് ടോര്‍ച്ചടിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

തന്നെക്കുറിച്ചുള്ള വിവാദം പ്രതിപക്ഷം ഉണ്ടാക്കിയതാണ്. നാടുകാണിച്ചുരത്തിലെ കുട്ടിക്കുരങ്ങന്റെ വിലയേ മലപ്പുറം ഡിസിസി പ്രസിഡണ്ട് വിഎസ് ജോയിക്കുള്ളൂ. അസഭ്യം പറയുന്ന ചാനല്‍ നിരീക്ഷകരോട് ആ രീതിയില്‍ തന്നെ പ്രതികരിക്കും. ഇങ്ങോട്ട് കാണിക്കുന്ന സംസ്‌കാരം മാത്രമെ അങ്ങോട്ടും കാണിക്കൂ. എംഎൽഎ ആയെന്ന് വച്ച് അവർ പറയുന്നതെന്തും കേട്ടിരിക്കാൻ പറ്റില്ലെന്നും അൻവര്‍ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

എന്നെ തിരഞ്ഞല്ല കോൺഗ്രസ് ടോർച്ചടിക്കേണ്ടത്. അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിക്ക് അകത്തേക്കാണ്. ഇന്ത്യയിൽ ആകമാനം കോൺഗ്രസ് തകർന്നു. കെസി വേണുഗോപാലിന്റെ നേതൃത്വത്തിൽ കോൺഗ്രസിനെ തകർത്തു കൊണ്ടിരിക്കുകയാണ്. കോൺഗ്രസിലെ നമ്പർ വൺ ബിജെപി ഏജന്റാണ് കെസി വേണുഗോപാൽ എന്ന് വെറുതെ പറയുകയല്ല. കർണാടകയിൽ കോൺഗ്രസിനെ പരാജയപ്പെടുത്തി. ഗോവയിൽ മന്ത്രിസഭ രൂപീകരിക്കാനുള്ള സാഹചര്യം നഷ്‌ടപ്പെടുത്തിയതും വേണുഗോപാലാണ്.

ഏറ്റവും അവസാനമായി പഞ്ചാബ് കോൺഗ്രസിന് നഷ്‌ടപ്പെട്ടു കൊണ്ടിരിക്കുന്നു. കപിൽ സിബലിനെയും ഗുലാം നബി ആസാദിനെയും പോലുള്ള കോൺഗ്രസിന്റെ തലമുതിർന്ന നേതാക്കളെ പൂർണമായും ഒഴിവാക്കി വേണുഗോപാൽ കോൺഗ്രസിനെ നയിക്കുകയാണ്. അദ്ദേഹം ആരാണെന്ന് മുൻ കോൺഗ്രസുകാരനായ എനിക്കും പത്രപ്രവർത്തകർക്കും അറിയാം; അൻവർ പറഞ്ഞു.

Most Read:  ബ്രിട്ടീഷ് എംപിയുടെ കൊലപാതകം; തീവ്രവാദി ആക്രമണമെന്ന് പോലീസ്

തന്നെ സംബന്ധിച്ച് ഇനി ആഫ്രിക്ക പൊളിയരുത് എന്നേയുള്ളൂ. കേരളം ഞാന്‍ പൂർണമായും വിട്ടു. തടയണ പൊളിക്കുകയോ വീണ്ടും കെട്ടുകയോ എന്ത് വേണമെങ്കിലും ചെയ്യാം. ഈ മണ്ണില്‍ രാഷ്‌ട്രീയവും വ്യക്‌തിത്വവും പാര്‍ട്ടിയോടുള്ള ആത്‌മാർഥതയും നിലനിര്‍ത്തി പ്രവര്‍ത്തിക്കണമെങ്കില്‍ ഒരു കച്ചവടവും ഇവിടെ പാടില്ലെന്ന് തീരുമാനിച്ചവനാണ് താന്‍. ഇവിടെ ഒരു പെട്ടിക്കട നടത്താന്‍ പോലും പിവി അന്‍വര്‍ ഇനി ആഗ്രഹിക്കുന്നില്ല; അദ്ദേഹം പറഞ്ഞു.

ആഫ്രിക്കയിലെ സിയാറ ലിയോണില്‍ നിന്നെത്തിയ ശേഷം തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് ശക്‌തമായ ഭാഷയിലാണ് അൻവർ മറുപടി നൽകിയത്. 60 ദിവസം തുടര്‍ച്ചയായി നിയമസഭയില്‍ എത്താതിരുന്നാല്‍ അന്‍വര്‍ എംഎല്‍എ സ്‌ഥാനം രാജിവെക്കണം എന്ന ആവശ്യം യുഡിഎഫ് ശക്‌തമാക്കുന്നതിന് ഇടയിലാണ് അന്‍വര്‍ നാട്ടിലെത്തിയത്.

Most Read:  തിരുവനന്തപുരം കോർപറേഷനിലെ നികുതി വെട്ടിപ്പ്; ഒരാൾ കൂടി അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE