തിരുവനന്തപുരം കോർപറേഷനിലെ നികുതി വെട്ടിപ്പ്; ഒരാൾ കൂടി അറസ്‌റ്റിൽ

By Staff Reporter, Malabar News
Thiruvananthapuram-corporation
Ajwa Travels

തിരുവനന്തപുരം: കോർപ്പറേഷനിലെ നികുതി തട്ടിപ്പിൽ നേമം സോണിൽ ആദ്യ അറസ്‌റ്റ് നടന്നു. കാഷ്യർ സുനിതയെയാണ് നേമം പോലീസ് അറസ്‌റ്റ് ചെയ്‌തത്. സുനിതയടക്കം ഏഴ് ജീവനക്കാരെ നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് സസ്‌പെൻഡ് ചെയ്‌തിരുന്നു. നികുതി തട്ടിപ്പ് കേസിലെ രണ്ടാമത്തെ അറസ്‌റ്റാണിത്.

കരമടച്ച 27 ലക്ഷം രൂപ കോർപ്പറേഷൻ അക്കൗണ്ടിലാക്കാതെ വെട്ടിപ്പ് നടത്തുകയായിരുന്നു ഇവർ. സൂപ്രണ്ട് എസ് ശാന്തിയടക്കം 5 ഉദ്യോഗസ്‌ഥരെ ഇനിയും പിടികൂടാനുണ്ട്. ആകെ 33 ലക്ഷത്തിന്റെ നികുതി വെട്ടിപ്പാണ് നടത്തിയത്. തിരുവനന്തപുരം കോര്‍പറേഷനിലെ നേമം, ശ്രീകാര്യം, ആറ്റിപ്ര സോണുകളിലാണ് വന്‍ നികുതി വെട്ടിപ്പ് നടത്തിയത്.

പൊതുജനങ്ങളില്‍ നിന്ന് സ്വീകരിച്ച പണം കോര്‍പറേഷന്‍ അക്കൗണ്ടില്‍ അടക്കാതെ തട്ടിയെടുക്കുകയായിരുന്നു. ശ്രീകാര്യം സോണില്‍ ഒന്നരവര്‍ഷത്തിനിടെ 26.5 ലക്ഷവും, ശ്രീകാര്യത്ത് 5 ലക്ഷവും, ആറ്റിപ്രയില്‍ 2 ലക്ഷം രൂപയും ഉദ്യോഗസ്‌ഥരുടെ നേതൃത്വത്തില്‍ തട്ടിയെടുത്തതായി കണ്ടെത്തിയിരുന്നു.

Read Also: റായ്‌പൂർ റെയിൽവേ സ്‌റ്റേഷനിൽ സ്‍ഫോടനം; 6 സിആർപിഎഫ് ജവാൻമാർക്ക് പരിക്കേറ്റു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE