റായ്‌പൂർ റെയിൽവേ സ്‌റ്റേഷനിൽ സ്‍ഫോടനം; 6 സിആർപിഎഫ് ജവാൻമാർക്ക് പരിക്കേറ്റു

By Desk Reporter, Malabar News
Blast-at-Raipur-railway-station
Ajwa Travels

റായ്‌പൂർ: ഛത്തീസ്ഗഡിലെ റായ്‌പൂർ റെയിൽവേ സ്‌റ്റേഷനിൽ സ്‍ഫോടനം. ആറു സിആർപിഎഫ് ജവാൻമാർക്ക് പരിക്കേറ്റു. പ്രത്യേക ട്രെയിനിൽ ജമ്മുവിലേക്ക് പോകുകയായിരുന്ന സിആർപിഎഫിന്റെ 211 ബറ്റാലിയനിലെ ജവാൻമാർക്കാണ് സ്‍ഫോടനത്തിൽ പരിക്കേറ്റത്.

രാവിലെ ആറരയോടെയാണ് സ്‍ഫോടനം ഉണ്ടായത്. റെയിൽവേ സ്‌റ്റേഷനിലെ സിആർപിഎഫ് സ്‌പെഷ്യൽ ട്രെയിനിൽ ഇഗ്‌നിറ്റർ സെറ്റ് അടങ്ങിയ പെട്ടി തറയിൽ വീണതിനെ തുടർന്നാണ് സ്‍ഫോടനം ഉണ്ടായതെന്നു റായ്‌പൂർ പോലീസ് അറിയിച്ചു.

പരിക്കേറ്റ സിആർപിഎഫ് ജവാൻമാരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിആർപിഎഫിലെയും ലോക്കൽ പോലീസിലെയും മുതിർന്ന ഉദ്യോഗസ്‌ഥർ റെയിൽവേ സ്‌റ്റേഷനിൽ എത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി മുതിർന്ന ഉദ്യോഗസ്‌ഥൻ പറഞ്ഞു.

Most Read:  മാർഗ നിർദ്ദേശങ്ങൾ ലംഘിച്ചു; സ്‌പൈസ് ജെറ്റിന് കേന്ദ്രത്തിന്റെ കുരുക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE