ജാർഖണ്ഡിൽ റെയിൽവേ ട്രാക്കിൽ സ്‌ഫോടനം; ആളപായമില്ല

By Syndicated , Malabar News
Railway-track-blast
Ajwa Travels

റാഞ്ചി: ജാർഖണ്ഡിൽ ധൻബാദ് ഡിവിഷനിലെ റെയിൽവേ ട്രാക്കിൽ സ്‌ഫോടനം. ഡിഇഎംയു റെയിൽവേ സ്‌റ്റേഷനും റിച്ചുഗുട്ട റെയിൽവേ സ്‌റ്റേഷനും ഇടയിലുള്ള ലൈനിൽ ഇന്ന് പുലർച്ചെയാണ് സ്‌ഫോടനം ഉണ്ടായത്. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട് ചെയ്‌തിട്ടില്ലെന്ന് ലത്തേഹാർ പോലീസ് അറിയിച്ചു. ആക്രമണത്തിന് പിന്നില്‍ നക്‌സലുകളാണെന്നാണ് സൂചന.

സ്‌ഫോടനത്തിൽ ലൈൻ തകർന്നതിനാൽ ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം തടസപ്പെട്ടു. അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ, സീനിയർ ഡിവിഷണൽ മെക്കാനിക്കൽ എൻജിനീയർമാർ, സീനിയർ ഡിവിഷണൽ എൻജിനീയർ എന്നിവരുൾപ്പെടെ വിവിധ ഉദ്യോഗസ്ഥർ സംഭവ സ്‌ഥലത്ത് പരിശോധന നടത്തി. അറ്റകുറ്റപ്പണികളും പുനരുദ്ധാരണ പ്രവർത്തനങ്ങളും നടന്നുവരികയാണ്.

സംഭവത്തെ തുടർന്ന് ഡെഹ്‌രി ഓൺ സോൺ – ബർവാദിഹ് പാസഞ്ചർ സ്‌പെഷ്യൽ (03364), ബർവാദിഹ്- നേതാജി സുഭാഷ് ചന്ദ്ര ബോസ് ഗോമോ സ്‌പെഷ്യൽ ട്രെയിൻ (03362) എന്നിവ റദ്ദാക്കി.

Read also: പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും യുപിയിൽ; പോലീസ് മോധാവികളുമായി കൂടിക്കാഴ്‌ച

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE