പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും യുപിയിൽ; പോലീസ് മോധാവികളുമായി കൂടിക്കാഴ്‌ച

By Syndicated , Malabar News
narendra-modi-amit-shah
Ajwa Travels

ലഖ്‌നൗ: പോലീസ് മേധാവികളുടെ 56ആമത് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും യുപിയിലെത്തി. ലഖ്‌നൗവില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ ഇവര്‍ക്കൊപ്പം ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് അജിത്ത് ഡോവലും പങ്കെടുക്കും.

വിവിധ സംസ്‌ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും ഡിജിപിമാരും സായുധ പോലീസ് സേനകളുടെയും പോലീസ് സംഘടനകളുടേയും തലവൻമാർ കോണ്‍ഫറന്‍സില്‍ നേരിട്ട് പങ്കെടുക്കുകയും മറ്റുള്ളവര്‍ ഐബി ആസ്‌ഥാനങ്ങളില്‍ നിന്നും ഓണ്‍ലൈനായി പങ്കെടുക്കുകയും ചെയ്യും.

സൈബര്‍ കുറ്റകൃത്യങ്ങള്‍, ഡാറ്റാ ഗവേണന്‍സ്, തീവ്രവാദത്തിനെതിരായ വെല്ലുവിളികള്‍, ഇടതുപക്ഷ തീവ്രവാദം, മയക്കുമരുന്ന് മേഖലയിലെ പുതിയ പ്രവണതകള്‍, ജയില്‍ പരിഷ്‌കാരങ്ങള്‍ എന്നിവ കോണ്‍ഫറന്‍സില്‍ ചര്‍ച്ചയാവും. അമിത് ഷായും അജിത് ജോവലും ലഖ്‌നൗവില്‍ നടക്കുന്ന ഉന്നത സുരക്ഷ കോണ്‍ഫറന്‍സിലും പങ്കെടുക്കും.

2014ല്‍ പ്രധാനമന്ത്രി പദത്തിലെത്തിയത് മുതല്‍ നരേന്ദ്ര മോദി ഉന്നതതല പോലീസ് കോണ്‍ഫറന്‍സില്‍ നേരിട്ട് പങ്കെടുക്കാറുണ്ട്. സാധാരണ ഡെല്‍ഹിയില്‍ നടക്കാറുള്ള കോണ്‍ഫറന്‍സ് 2014 മുതലാണ് മറ്റിടങ്ങളിലും നടത്താന്‍ തുടങ്ങിയത്. 2020ല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കോണ്‍ഫറന്‍സ് ഓൺലൈൻ ആയാണ് നടത്തിയിരുന്നത്.

Read also: ‘കിസാന്‍ വിജയ് ദിവസ്’; സമര വിജയം ആഘോഷിക്കാൻ കോൺഗ്രസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE