കോട്ടയം: കേരള തീരത്തുള്ള ന്യൂനമർദത്തിന്റെ ശക്‌തി കുറഞ്ഞു വരുന്നു. അതേസമയം അടുത്ത് മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കും മണിക്കൂറിൽ 40 കിമീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്‌ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.
ദുരിതം ഏറെ ബാധിച്ച കോട്ടയം ജില്ലയിൽ ഇന്ന് മഴയ്‌ക്ക് കുറവുണ്ട്. മീനച്ചിൽ, മണിമലയാറുകളിൽ ജലനിരപ്പ് താഴ്ന്ന് വരുന്നുണ്ട് ഇതിനിടെ മല്ലപ്പള്ളി ടൗണിൽ രാത്രി വെള്ളം ഇരച്ചുകയറി. കെഎസ്ആർടിസി സ്‌റ്റാൻഡിലും വെള്ളക്കെട്ട് രൂപപ്പെട്ടു.
എക്‌സൈസ് റേഞ്ച് ഓഫിസിന്റെ മതിലിടിഞ്ഞു. വാഹനങ്ങൾ മുങ്ങുകയും ചെയ്‌തു. കടകളിലും വീടുകളിലും വെള്ളം കയറി. കോട്ടയം കൂട്ടിക്കലിലും ഇടുക്കി കൊക്കയാറിലും ഉരുൾപൊട്ടി ഇന്നലെ 14 പേരെയാണ് കാണാതായിരുന്നത്. കാണതായവർക്കായി തിരച്ചിൽ തുടരുകയാണ്.
Read Also: കോവിഡ് നിയന്ത്രണങ്ങൾ നീക്കി; സൗദി ഇന്ന് മുതൽ സാധാരണ നിലയിലേക്ക്





































