ലണ്ടന്‍: ഹാന്‍ഡ് ബോള്‍ നിയമത്തില്‍ മാറ്റം വരുത്താന്‍ ഒരുങ്ങി പ്രീമിയര്‍ ലീഗ്. വിവാദങ്ങള്‍ക്ക് വഴി വെച്ചതോടെയാണ് നിയമ ഭേദഗതിക്കായി പ്രീമിയര്‍ ലീഗ് ശ്രമിക്കുന്നത്. ഇതിന്റെ ആദ്യ ചുവടായി പ്രൊഫഷണല്‍ ഗെയിം മാച്ച് ഒഫീഷ്യല്‍സ് (പിജിഎംഒഎല്‍) അധികൃതരെ സമീപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ദിവസം നടന്ന ടോട്ടന്‍ഹാം – ന്യൂ കാസില്‍ മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ ന്യൂ കാസിലിനു അനുകൂലമായി റഫറി പീറ്റര്‍ ബാങ്ക്‌സ് പെനല്‍റ്റി വിളിച്ചിരുന്നു. ഇതിനെതിരെ പ്രീമിയര്‍ ലീഗിന്റെ പല കോണുകളില്‍ നിന്നും കടുത്ത വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഹാന്‍ഡ് ബോള്‍ നിയമത്തില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ പ്രീമിയര്‍ ലീഗ് പിജിഎംഒഎല്‍ അധികാരികളോട് ആവശ്യപ്പെട്ടത്. എവര്‍ട്ടണ്‍- ക്രിസ്റ്റല്‍ പാലസ് മത്സരത്തിലും ഇത്തരത്തില്‍ വിവാദമായ തീരുമാനങ്ങള്‍ ഉണ്ടായിരുന്നു.
ഹാന്‍ഡ് ബോള്‍ വിളിക്കുന്നതില്‍ മാറ്റം വരുത്തണമെന്ന ആവശ്യവുമായി പ്രീമിയര്‍ ലീഗ് ക്ലബ്ബുകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഈ വിഷയത്തില്‍ പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ നിയമങ്ങള്‍ തയ്യാറാക്കുന്ന ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ അസോസിയേഷനുമായി ബന്ധപ്പെട്ടതായാണ് ലഭിക്കുന്ന വിവരം.
Read Also: ‘കിംഗ് ഫിഷി’ന് അഭിനന്ദനവുമായി മോഹന്‍ലാല്‍







































