ഇംഗ്ളീഷ് പ്രീമിയർ ലീഗ്; മാഞ്ചസ്‌റ്റർ യുണൈറ്റഡ്, ടോട്ടനം ടീമുകൾക്ക് ജയം

By Staff Reporter, Malabar News
english-premier-league
Ajwa Travels

ലണ്ടൻ: ഇംഗ്ളീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്‌റ്റർ യുണൈറ്റഡിന് ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്രന്റ്ഫോഡിനെ യുണൈറ്റഡ് തോൽപ്പിച്ചത്. യുണൈറ്റഡിനായി ആന്തോണി ഇലാങ്ക, മേസണ്‍ ഗ്രീൻവുഡ്, മാർകസ് റാഷ്‌ഫോഡ് എന്നിവർ ഗോൾ നേടി.

ഇവാൻ ടോണിയാണ് ബ്രന്റ്ഫോഡിന്റെ ഏക സ്‌കോറർ. 35 പോയിന്റുള്ള യുണൈറ്റഡ് പട്ടികയിൽ ഏഴാം സ്‌ഥാനത്തും ബ്രന്റ്ഫോഡ് 23 പോയിന്റുമായി പതിനാലാം സ്‌ഥാനത്തുമാണ്.

ലീഗിലെ മറ്റൊരു മൽസരത്തിൽ ഇഞ്ചുറി ടൈമിലെ ഇരട്ട ഗോളിലൂടെ ടോട്ടനം തകർപ്പൻ ജയം നേടി. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ലെസ്‌റ്റർ സിറ്റിയെയാണ് അവർ തോൽപ്പിച്ചത്.

തൊണ്ണൂറാം മിനിറ്റ് വരെ ഒരു ഗോളിന് പിന്നിൽ നിന്ന് ശേഷമാണ് ടോട്ടനത്തിന്റെ തിരിച്ചുവരവ്. സ്‌റ്റീവൻ ബെർഗ്വിനാണ് അധിക സമയത്തെ രണ്ട് ഗോളും നേടിയത്. 36 പോയിന്റുള്ള ടോട്ടനം പട്ടികയിൽ അഞ്ചാമതും 25 പോയിന്റുള്ള ലെസ്‌റ്റർ സിറ്റി പത്താം സ്‌ഥാനത്തുമാണ് ഇപ്പോഴുള്ളത്.

Read Also: സാമൂഹ്യ മാദ്ധ്യമങ്ങളിലെ മത സ്‌പർധ പോസ്‌റ്റുകൾ; കർശന നടപടിക്ക് ഒരുങ്ങി പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE