സാമൂഹ്യ മാദ്ധ്യമങ്ങളിലെ മത സ്‌പർധ പോസ്‌റ്റുകൾ; കർശന നടപടിക്ക് ഒരുങ്ങി പോലീസ്

By Staff Reporter, Malabar News
Anil Kanth
ഡിജിപി അനിൽ കാന്ത്
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് സാമൂഹ്യ മാദ്ധ്യമങ്ങള്‍ വഴി മതസ്‌പർധ വളർത്തുന്ന പോസ്‌റ്റുകളുടെ പ്രചരണം കൂടുന്നതായി പോലീസ്. ഇത്തരം പ്രചരണം നടത്തുന്നവരെ ഉടൻ അറസ്‌റ്റ് ചെയ്യാൻ ഡിജിപി ജില്ലാ പോലീസ് മേധാവിമാ‍ർക്ക് നിർദ്ദേശം നൽകി. ഒരു മാസത്തിനിടെ 144 കേസുകളാണ് ഇതുവരെ രജിസ്‌റ്റർ ചെയ്‌തത്.

ആലപ്പുഴയിൽ ആർഎസ്എസ്-എസ്‌ഡിപിഐ നേതാക്കളുടെ കൊലപാതകത്തിന് ശേഷമാണ് നവമാദ്ധ്യമങ്ങൾ വഴി മതസ്‌പർധ വളർത്തുന്ന പോസ്‌റ്റുകള്‍ വ്യാപകമായി പ്രചരിച്ചു തുടങ്ങിയത്. സമൂഹത്തിൽ ഭിന്നത വളർത്തുന്ന പോസ്‌റ്റുകള്‍ക്ക് പിന്നിൽ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. മുന്നറിയിപ്പ് നൽകിയിട്ടും പോസ്‌റ്റുകള്‍ വീണ്ടും പ്രചരിപ്പിക്കുന്ന സാഹചര്യത്തിലാണ് കർശന നടപടികളിലേക്ക് നീങ്ങുന്നത്.

കഴിഞ്ഞ മാസം 18 മുതൽ ഈ മാസം മൂന്നുവരെ 144 കേസുകളാണ് രജിസ്‌റ്റർ ചെയ്‌തത്. ഇതിൽ 41 പ്രതികളെ മാത്രമാണ് ഇതുവരെ പിടികൂടിയത്. ബാക്കി പ്രതികളെ ഉടൻ പിടികൂടണമെന്നാണ് ജില്ലാ പോലീസ് മേധാവിമാർക്കുള്ള നിർദ്ദേശം. മലപ്പുറത്താണ് ഏറ്റവും കൂടുതൽ കേസുകള്‍ രജിസ്‌റ്റർ ചെയ്‌തത്, 32 കേസുകൾ. 21 പ്രതികളെ ഇവിടെ അറസ്‌റ്റ് ചെയ്‌തു.

ആലപ്പുഴയിൽ 16 കേസുകള്‍ രജിസ്‌റ്റർ ചെയ്‌തെങ്കിലും ഒരാളെ മാത്രമാണ് അറസ്‌റ്റ് ചെയ്‌തത്. എറണാകുളം റൂറലിൽ 14 കേസുകള്‍ രജിസ്‌റ്റർ ചെയ്‌തെങ്കിലും ഒരാളെ മാത്രമേ അറസ്‌റ്റ് ചെയ്‌തിട്ടുള്ളൂ. ഈ സാഹചര്യത്തിലാണ് കേസിലുള്‍പ്പെട്ട എല്ലാ പ്രതികളെ ഉടൻ പിടികൂടാനുളള നിർദ്ദേശം.

മതവിദ്വേഷ പോസ്‌റ്റുകള്‍ക്കെതിരെ സൈബർ പട്രോളിംഗിങ്ങും പോലീസ് തുടങ്ങിയിട്ടുണ്ട്. സംഘർഷ സാധ്യതയുള്ള സ്‌ഥലങ്ങളിൽ നിന്നും സംഘടനാ നേതാക്കളെ കരുതൽ അറസ്‌റ്റ് ചെയ്യുമ്പോള്‍ അവരുടെ ഫോണുകള്‍ വിശദമായി പരിശോധിക്കണമെന്നും ഡിജിപി നിർദ്ദേശിച്ചിട്ടുണ്ട്.

Read Also: കുതിരാനിലെ രണ്ടാം തുരങ്കം തുറക്കാൻ അനുമതി നൽകി ദേശീയപാത അതോറിറ്റി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE