തിരുവനന്തപുരം: സ്‌പീക്കർ എഎൻ ഷംസീറിനും സിപിഎം സംസ്‌ഥാന സമിതി അംഗം നേതാവ് പി ജയരാജനും പോലീസ് സുരക്ഷ വർധിപ്പിച്ചു. ഇരുവരുടെയും പൊതു പരിപാടികൾക്ക് സുരക്ഷ കൂട്ടി. ഇവരുടെ സുരക്ഷാ ഉദ്യോഗസ്‌ഥരുടെ എണ്ണവും കൂട്ടും. ഭീഷണി പ്രസംഗങ്ങൾക്ക് പിന്നാലെയാണ് തീരുമാനം.
സ്‌പീക്കർ എഎൻ ഷംസീറിന് നേരെ കൈയ്യോങ്ങിയാൽ യുവമോർച്ചക്കാരുടെ സ്‌ഥാനം മോർച്ചറിയിൽ ആയിരിക്കുമെന്നായിരുന്നു പി ജയരാജന്റെ പരാമർശം. ഷംസീറിനെതിരായ യുവമോർച്ചയുടെ ഭീഷണിയിലാണ് പി ജയരാജൻ മറുപടി പറഞ്ഞത്.
ജോസഫ് മാഷിന്റെ അനുഭവം ഓർമിപ്പിച്ചായിരുന്നു യുവമോർച്ച ജനറൽ സെക്രട്ടറി കെ ഗണേഷിന്റെ വെല്ലുവിളി. ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് എഎൻ ഷംസീറിന്റെ ഓഫിസിലേക്ക് യുവമോർച്ച നടത്തിയ പ്രതിഷേധ മാർച്ചിലായിരുന്നു പരാമർശം.
READ ALSO| ‘കൊല്ലപ്പെട്ടിട്ടില്ല’; തിരോധാന കേസിലെ നൗഷാദിനെ തൊടുപുഴയിൽ നിന്ന് ജീവനോടെ കണ്ടെത്തി