പ്രീമിയർ ലീഗ്; മാഞ്ചസ്‌റ്റർ സിറ്റി ഒന്നാം സ്‌ഥാനത്ത്

By Staff Reporter, Malabar News
english-premier-league
Representational Image
Ajwa Travels

ലണ്ടൻ: പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ ടോട്ടനത്തിനെതിരായ മൽസരം സമനിലയിലായതോടെ കിരീടം പേരാട്ടം ഫോട്ടോഫിനിഷിലേക്ക്. 35 മൽസരങ്ങള്‍ പൂര്‍ത്തിയാക്കിയ ലിവര്‍പൂളിനെ രണ്ടാം സ്‌ഥാനത്തേക്ക് തള്ളി സിറ്റി ഒന്നാമതെത്തി. ന്യൂകാസിലിനെതിരെ 18ആം മിനിറ്റില്‍ മാഞ്ചസ്‌റ്റര്‍ സിറ്റി മുന്നിലെത്തിയിട്ടുണ്ട്. റഹിം സറ്റര്‍ലിങ്ങാണ് ഗോളടിച്ചത്.

ഇന്ന് ജയിച്ചാൽ പോയിന്റ് പട്ടികയിൽ അപ്രമാദിത്വം ഉറപ്പിക്കാൻ മാഞ്ചസ്‌റ്റര്‍ സിറ്റിക്ക് കഴിയും. അതേസമയം, ആഴ്‌സണല്‍ ലീഡ്‌സ് യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ആദ്യ നാലാം സ്‌ഥാനത്തിനായുള്ള പോരാട്ടം കടുപ്പിച്ചു.

ഒരു മൽസരം മാത്രം ബാക്കിനില്‍ക്കേ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ് ആദ്യ അഞ്ചില്‍ പോലുമുണ്ടാകുമോയെന്ന് ഉറപ്പില്ലാതായി. ബ്രൈറ്റണെതിരെ നാല് ഗോളുകള്‍ക്കാണ് യുണൈറ്റഡ് പരാജയപ്പെട്ടത്. വോള്‍ഫിനെതിരെ ചെല്‍സി സമനിലക്കുരുക്കിലായെങ്കിലും മൂന്നാം സ്‌ഥാനത്ത് തുടരുകയാണ്.

Read Also: പാചകവാതക വില; കേന്ദ്രത്തിന് എതിരെ രാഹുൽ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE