പാചകവാതക വില; കേന്ദ്രത്തിന് എതിരെ രാഹുൽ ഗാന്ധി

By Staff Reporter, Malabar News
Rahul-gandhi

ന്യൂഡെൽഹി: ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക വിലവര്‍ധനവില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ഇന്നത്തെ വിലയ്‌ക്ക് യുപിഎ കാലത്ത് രണ്ട് സിലിണ്ടര്‍ കിട്ടുമായിരുന്നുവെന്നും കണക്കുകള്‍ നിരത്തിയുള്ള ട്വീറ്റീല്‍ രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. 2014ല്‍ 410 രൂപയായിരുന്നു വില, 827 രൂപ സബ്‌സിഡിയും കൊടുത്തു. 2022 ആവുമ്പോഴേക്കും സബ്‌സിഡിയില്ലാതെ 1000 രൂപയിലധികം കൊടുക്കേണ്ട ഗതികേടിലായെന്നും രാഹുല്‍ ഗാന്ധി ട്വീറ്റില്‍ ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ് സര്‍ക്കാര്‍ മാത്രമാണ് രാജ്യത്തെ പാവപ്പെട്ടവര്‍ക്കും മധ്യവര്‍ഗങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചത് എന്നതിന്റെ തെളിവാണ് പാചക വാതകത്തിന്റെ വില വ്യത്യാസം. കോണ്‍ഗ്രസിന്റെ സാമ്പത്തിക നയങ്ങളുടെ ലക്ഷ്യവും ഇവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ്. കഴിഞ്ഞ ശനിയാഴ്‌ചയാണ് പാചകവാതകത്തിന് 50 രൂപ വര്‍ധിച്ചത്. വെറും ആറാഴ്‌ച കൊണ്ടാണ് ഈ വര്‍ഷത്തെ രണ്ടാമത്തെ വിലവര്‍ധന ഉണ്ടായിരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

ശനിയാഴ്‌ചത്തെ വര്‍ധനവിന് ശേഷം ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ അമിത വിലക്കയറ്റം, തൊഴിലില്ലായ്‌മ, മോശമായ ഭരണം എന്നിവക്കെതിരെ ശക്‌തമായ പോരാട്ടം നടത്തുകയാണ്. മുംബൈയില്‍ 995.50 രൂപയാണ് 14.2 കിലോ പാചകവാതക സിലിണ്ടറിന്റെ വില. ചെന്നൈയില്‍ 1015.50 രൂപയും കൊല്‍ക്കത്തയില്‍ 1026 രൂപയുമായെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

Read Also: രാഷ്‌ട്രീയ പ്രാധാന്യമില്ലാത്ത തിരഞ്ഞെടുപ്പ്; തൃക്കാക്കരയിൽ നിന്ന് ട്വന്റി 20യും പിൻമാറി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE