അതിമനോഹരം, വ്യത്യസ്‌തം; ‘കിംഗ് ഫിഷി’ന് അഭിനന്ദനവുമായി മോഹന്‍ലാല്‍

By Staff Reporter, Malabar News
entertainment image_malabar news
Ajwa Travels

അനൂപ് മേനോന്റെ ആദ്യ സംവിധാന സംരംഭമായ ‘കിംഗ് ഫിഷി’നെ പ്രശംസിച്ച് മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍. ഒരു പ്രൈവറ്റ് സ്‌ക്രീനിംഗില്‍ ചിത്രം കണ്ട താരം ‘കിംഗ് ഫിഷ്’ അതിമനോഹരവും വ്യത്യസ്‌തവുമായ സിനിമയാണെന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഈ സിനിമ സഞ്ചരിക്കുന്ന വഴികള്‍ അസാധാരണവും പ്രകാശം നിറഞ്ഞതുമാണെന്നും കാലങ്ങളോളം ഇത്തരം സിനിമകള്‍ ഉണ്ടാവട്ടെയെന്നും മോഹന്‍ലാല്‍ ആശംസിച്ചു. കൂടാതെ ഇത്തരം ചിത്രങ്ങളുടെ ഭാഗമാവാന്‍ എല്ലാ കലാകാരന്മാര്‍ക്കും സാധിക്കട്ടെ എന്നും മോഹന്‍ലാല്‍ കുറിച്ചു. ചിത്രം ഒരുക്കിയ അനൂപിനും ടീമിനും വിജയാശംസകളും നേരാനും താരം മറന്നില്ല.

ടെക്‌സാസ് ഫിലിം കമ്പനിയുടെ ബാനറില്‍ നിര്‍മിച്ചിരിക്കുന്ന ‘കിംഗ് ഫിഷറി’ന്റെ തിരക്കഥയും അനൂപ് മേനോന്‍ തന്നെയാണ് രചിച്ചിരിക്കുന്നത്. മഹാദേവന്‍ തമ്പി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് രതീഷ് വേഗയാണ്. ചിത്രം 2021 ഒക്ടോബറില്‍ റിലീസ് ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Read Also: ഐപിഎല്‍; ഇന്ന് രാജസ്ഥാനും കൊല്‍ക്കത്തയും നേര്‍ക്കുനേര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE