ദുബായ്: ഐപിഎല്ലില്‍ ഇന്ന് മൂന്നാം ജയം തേടി രാജസ്ഥാൻ കരുത്തരായ കൊല്‍ക്കത്തയെ നേരിടും. മികച്ച ഫോമിലുള്ള സഞ്ജു സാംസണും സ്റ്റീവ് സ്മിത്തും അടങ്ങുന്ന ബാറ്റിംഗ് നിരയും ആര്‍ച്ചര്‍ നയിക്കുന്ന ബൗളിംഗ് നിരയുമായി ഈ വര്‍ഷത്തെ ഏറ്റവും സന്തുലിതമായ ടീമുകളില്‍ ഒന്നാണ് രാജസ്ഥാൻ. മറുഭാഗത്ത് കൊല്‍ക്കത്ത കഴിഞ്ഞ കളിയില്‍ നേടിയ വിജയം തുടരാന്‍ ലക്ഷ്യമിട്ടാണ് എത്തുന്നത്.
സ്മിത്തും സഞ്ജുവും നയിക്കുന്ന ബാറ്റിംഗ് നിര തന്നെയാണ് രാജസ്ഥാന്റെ കരുത്ത്. അവസാന ഓവറുകളില്‍ അടിച്ചു തകര്‍ക്കുന്ന ആര്‍ച്ചറുടെ പ്രകടനം തുടര്‍ച്ചയായി ആവര്‍ത്തിക്കുന്നത് അവര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്കുന്നു. ടീമിന് മുതല്‍ കൂട്ടാവും എന്ന് കരുതിയിരുന്ന ബെന്‍ സ്റ്റോക്സിന്റെ അഭാവമാണ് അവരെ അലട്ടുന്ന പ്രശ്നം. എങ്കിലും കൊല്‍ക്കത്തയെ മറികടന്ന് പോയിന്റ് ടേബിളില്‍ മുകളില്‍ എത്താന്‍ കഴിയുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു.
ദിനേശ് കാര്‍ത്തിക് നയിക്കുന്ന കൊല്‍ക്കത്ത കഴിഞ്ഞ കളിയോടെയാണ് വിജയ പാതയില്‍ എത്തിയത്. എങ്കിലും ബാറ്റിംഗിലെ അവരുടെ ദൗര്‍ബല്യങ്ങള്‍ തുറന്നു കാണിക്കുന്നതായിരുന്നു കഴിഞ്ഞ മത്സരം. ഗിൽ ഒഴികെ മറ്റാര്‍ക്കും തിളങ്ങാന്‍ കഴിയാത്തതാണ് കൊല്‍ക്കത്തക്ക് വെല്ലുവിളിയാവുന്നത്. ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്, ആന്ദ്രേ റസ്സല്‍, ഇയാന്‍ മോര്ഗന്, സുനില്‍ നരൈന് എന്നിവര്‍ ഫോമിലേക്ക് ഉയര്‍ന്നില്ലെങ്കില്‍ കൊല്‍ക്കത്തക്ക് കാര്യങ്ങള്‍ കടുപ്പമാകും.
സാധ്യത ഇലവന്
രാജസ്ഥാൻ റോയല്‍സ്:
റിയാന്‍ പരാഗ്, റോബിന് ഉത്തപ്പ, സ്റ്റീവ് സ്മിത്ത്, ശ്രേയസ് ഗോപാല്‍, ടോം കറന്, ജോസ് ബട്ട്ലര്‍, സഞ്ജു സാംസണ്, രാഹുല്‍ തെവാദിയ
കൊല്‍ക്കത്ത നൈറ്റ് റൈഡഴ്സ്:
ഇയാന്‍ മോര്ഗന്, നിതീഷ് റാണ, ദിനേശ് കാര്‍ത്തിക്, ആന്ദ്രേ റസ്സല്‍, സുനില്‍ നരൈന്, ശുഭ് മാൻ ഗില്‍, കമലേഷ് നാഗര്കൊടി, കുല്‍ദീപ് യാദവ്, പാറ്റ് കമ്മിന്‍സ്, ശിവം മാവി, വരുണ്‍ ചക്രവര്‍ത്തി