ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദിൽ അപ്പാർട്ട്മെന്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് വീണ് ഇരട്ട സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. കെട്ടിടത്തിന്റെ 25ആം നിലയിൽ നിന്നാണ് പതിനാലുകാരായ സഹോദരങ്ങൾ താഴേക്ക് പതിച്ചത്. ശനിയാഴ്‌ച രാത്രി ഒന്നരയോടെ ആയിരുന്നു സംഭവം. ഒന്‍പതാം ക്ളാസ് വിദ്യാർഥികളായ സത്യനാരായണനും സൂര്യനാരായണനുമാണ് മരിച്ചത്.
ഇരുവരെയും സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കുട്ടികൾ എങ്ങനെയാണ് ബാൽക്കണിയിൽ നിന്ന് വീണതെന്ന് വ്യക്‌തമല്ല. സംഭവസമയത്ത് അമ്മയും സഹോദരിയുമാണ് വീട്ടിലുണ്ടായിരുന്നത്. അതേസമയം സംഭവത്തില്‍ ദുരൂഹതയില്ലെന്നും പോസ്‌റ്റുമോർട്ടം റിപ്പോര്‍ട് കിട്ടിയ ശേഷമേ കൂടുതല്‍ വിവരങ്ങൾ വ്യക്‌തമാകൂ എന്നും പോലീസ് അറിയിച്ചു.
Read also: മഴക്കെടുതി; കെഎസ്ഇബി ഉന്നതതല യോഗം ചേരും









































