ഓൾഡ് ട്രാഫോർഡ്: മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലക സ്ഥാനത്തുനിന്ന് ഒലെ ഗണ്ണർ സോൾഷ്യാർ പുറത്തേക്കെന്ന് റിപ്പോർട്. ക്രിസ്റ്റ്യാനോ റൊണാൾഡോ അടക്കമുള്ളവരുടെ മികച്ച സംഘത്തെ കിട്ടിയിട്ടും വിചാരിച്ച ഫലം ഉണ്ടാക്കാൻ സാധിക്കാത്ത ഒലെക്കെതിരെ നേരത്തെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ഒലെയെ ക്ളബ് പുറത്താക്കിയേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നത്.
പകരം റയൽ മാഡ്രിഡിന്റെ മുൻ പരിശീലകൻ സിനദിൻ സിദാൻ പരിശീലക സ്ഥാനത്തേക്ക് എത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. താരങ്ങൾ നിറഞ്ഞ മാഞ്ചസ്റ്റർ യുണൈറ്റഡ് സംഘത്തെ വേണ്ട രീതിയിൽ കൈകാര്യം ചെയ്യാൻ ഒലെക്ക് സാധിക്കുന്നില്ലെന്ന വിമർശനം ശക്തമാണ്. ഇതിന് ഏറ്റവും അനുയോജ്യനായ വ്യക്തി സിദാൻ ആവുമെന്നാണ് വിലയിരുത്തൽ.
ഇതോടൊപ്പം റയൽ മാഡ്രിഡിന്റെ മുൻ താരങ്ങളായ ക്രിസ്റ്റ്യാനോയും റാഫേൽ വരാനെയും ടീമിൽ ഉള്ളതും സിദാന്റെ വരവിന് ശക്തി പകരും. ഇരുവരും റയൽ മാഡ്രിഡിൽ സിദാന് കീഴിൽ കളിച്ച് ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ നേടിയിരുന്നു. ഇന്റർമിലാന്റെ മുൻ പരിശീലകൻ അന്റോണിയോ കോന്റെയെയും മാഞ്ചസ്റ്റർ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെങ്കിലും സാധ്യത കൂടുതൽ സിദാന് തന്നെയാണ്.
Read Also: സംസ്ഥാനത്തെ മുഴുവൻ തിയേറ്ററുകളും 25ന് തന്നെ തുറക്കും; യോഗത്തിൽ തീരുമാനം






































